Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കൊച്ചി നഗരസഭ: ഒടുവിൽ...

​കൊച്ചി നഗരസഭ: ഒടുവിൽ സോൺട പടിക്ക്​ പുറത്ത്​, കരിമ്പട്ടികയിൽ പെടുത്തും

text_fields
bookmark_border
kochi corporation
cancel

കൊച്ചി: ​ബ്രഹ്​മപുരം മാലിന്യ ​പ്ലാന്‍റിൽ ബയോമൈനിങ്ങിന്​ കരാർ എടുത്തിരുന്ന സോൺട ഇൻഫോടെക്കിനെ ഒഴിവാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനം. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനും ചൊവ്വാഴ്​ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.

ബ്രഹ്​മപുരത്ത്​ മാലിന്യക്കൂമ്പാരത്തിന്​ തീപിടിച്ച്​ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ രൂപപ്പെട്ടതിന്​ പിന്നാലെ സോൺട ഇൻഫോടെക്കിനെ ഒഴിവാക്കാൻ കോർപറേഷൻ സർക്കാറിന്‍റെ അനുമതി തേടിയിരുന്നു. സർക്കാർ തുടർ നടപടികൾക്ക്​ അനുമതി നൽകിയതിന്​ പിന്നാലെ കമ്പനിക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകി. ഇതിൽ കമ്പനി നൽകിയ മറുപടി തൃപ്തികരമല്ലെന്ന്​ കൗൺസിൽ വിലയിരുത്തി.

പരിചയ സമ്പന്നരായ പുതിയ കമ്പനിയെ ബയോമൈനിങ്ങിനായി ചുമതലപ്പെടുത്തും. ഇതിനായി പുതിയ ടെൻഡർ സോൺടയുടെ ചെലവിലും ഉത്തരവാദിത്തത്തിലും ക്ഷണിക്കും. മാലിന്യ സംസ്കരണ കാര്യത്തിൽ കമ്പനി ഒന്നും ചെയ്​തില്ലെന്ന്​ പറയുന്നില്ലെങ്കിലും ഒട്ടേറെ വീഴ്ചകൾ വരുത്തിയതായി മേയർ എം. അനിൽകുമാർ കൗൺസിൽ യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. ന്യൂനതകൾ ചൂണ്ടിക്കാട്ടി പലതവണ കമ്പനിക്ക്​ കത്തു നൽകിയിരുന്നു. എന്നാൽ, ഇത്​ പരിഹരിക്കാൻ നടപടിയുണ്ടായില്ല.

രാഷ്ട്രീയമായി സോൺടയെ പിന്തുണക്കാൻ ആരുടെയെങ്കിലും ഭാഗത്തുനിന്ന്​ സമ്മർദമുണ്ടായിട്ടില്ല. സോൺട ആരംഭിച്ചിട്ടുള്ള നിയമനടപടികളെ നേരിടും. ഇതിന്‍റെ മേൽനോട്ടത്തിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Corporationbrahmapuram waste plantZonta
News Summary - Kochi Corporation: Finally, Zonta will be blacklisted
Next Story