Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി കോര്‍പ്പറേഷന്‍...

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്
cancel

കൊച്ചി: കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷ നിലെ കൗണ്‍സിലര്‍ കെ.ആര്‍ പ്രേംകുമാറാണ് കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി. പ്രതിപക്ഷ നേതാവ് കെ.ജെ ആൻറണിയാണ് എല്‍.ഡിഎഫിനു വേണ്ടി കളത്തിലിറങ്ങുന്നത്​. 74 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 37ഉം എല്‍.ഡി.എഫിന് 34 ഉം അംഗങ്ങളാണുള്ളത്​. സ്വതന്ത്ര കൗണ്‍സിലര്‍മാരടക്കം മൂന്ന് പേരുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്.

ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ. വിനോദ് കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച്​ വിജയിച്ച സാഹചര്യത്തിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കൗൺസിൽ ഹാളിൽ രാവിലെ 11നാണ്​ തെരഞ്ഞെട​ുപ്പ്​. ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എസ്. സുഹാസി​​െൻറ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്​നങ്ങളും വിഭാഗീയതകളും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ്​ കോൺഗ്രസ്​. അതേസമയം, യു.ഡി.എഫിൽ നിന്ന്​ അടിയൊഴുക്ക്​ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi corporationkerala newsmalayalam newskochi deputy mayor election
News Summary - kochi corporation deputy mayor election -kerala news
Next Story