Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോർപറേഷനിൽ പ്രതിസന്ധി...

കോർപറേഷനിൽ പ്രതിസന്ധി രൂക്ഷം

text_fields
bookmark_border
കോർപറേഷനിൽ പ്രതിസന്ധി രൂക്ഷം
cancel

കൊച്ചി: സ്ഥിരം സെക്രട്ടറിയില്ലാതെ ഭരണപ്രതിസന്ധി അഭിമുഖീകരിക്കുന്ന കോർപറേഷനിൽ താൽക്കാലിക സെക്രട്ടറി ക്വാറൻറീനിൽ ആയതോടെ പ്രതിസന്ധി രൂക്ഷമായി. തദ്ദേശ തെര​െഞ്ഞടുപ്പ്​ പടിവാതിൽക്കൽ എത്തിനിൽക്കെ 14 മാസത്തോളമായി സെക്രട്ടറിയില്ലാത്തത്​ വികസനപ്രവർത്തനങ്ങളെയടക്കം പിന്നോട്ടടിക്കുകയാണ്​.

ദൈനംദിന കാര്യങ്ങൾക്ക്​ പലസമയത്തും റീജനൽ ജോയൻറ്​ ഡയറക്​ടർക്കും അഡീഷനൽ സെക്രട്ടറിക്കും കോർപറേഷൻ സെക്രട്ടറിയുടെ അധികച്ചുമതല നൽകിയതാണ്​. എന്നാൽ, അദ്ദേഹം കഴിഞ്ഞദിവസം ക്വാറൻറീനിൽ പോയതോടെ കാര്യങ്ങൾ അവതാളത്തിലായി. അഡീഷനൽ സെക്രട്ടറി അവധിയിലുമാണ്​.

ഇൗ സാഹചര്യത്തിൽ സെക്രട്ടറിയുടെ പൂർണ അധികച്ചുമതല റവന്യൂ ഒാഫിസർ ആൻറണി ​ൈലനൽ അരൂജക്ക്​ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ റീജനൽ ജോയൻറ്​ ഡയറക്​ടർ കെ.പി. വിനയൻ തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കും വകുപ്പ്​ മന്ത്രിക്കും കത്ത്​ നൽകി.

നിർണായകമായ പല ഫയലുകളിൽ ഒപ്പിടുന്ന കാര്യത്തിലും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ​െചയ്യേണ്ട ഫയലുകളിലും ഒപ്പിടാൻ താൽക്കാലിക ചുമതലക്കാർ വിസമ്മതം കാട്ടുന്നത്​ പ്രതിസന്ധി സൃഷ്​ടിക്കുകയാണെന്ന്​ ചൂണ്ടിക്കാട്ടി നേര​േത്ത പലതവണ മേയർ, ഡെപ്യൂട്ടി മേയർ എന്നിവർ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്​, തദ്ദേശഭരണ മന്ത്രി, ചീഫ്​ സെക്രട്ടറി, പ്രിൻസിപ്പൽ ​െസക്രട്ടറി എന്നിവർക്ക്​ പരാതി നൽകിയിരുന്നു. അത്തരം പ്രതിസന്ധിക്കിടയിലാണ്​ ഇപ്പോൾ ഫയൽനീക്കംപോലും സ്​തംഭനത്തിലായത്​. ഒരു വർഷം മുമ്പ്​ സെക്രട്ടറിയായിരുന്ന അനു .എസ്​, തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിയായി സ്ഥലംമാറിയശേഷം റോഡ്​സ്​ ആൻഡ്​​ ബ്രിഡ്​ജസ്​ എം.ഡി രാഹുൽ ആർ. പിള്ളക്ക്​ സെക്രട്ടറിയുടെ അധികച്ചുമതല നൽകി. അദ്ദേഹത്തിന്​ കോർപറേഷൻ കാര്യങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കാനാകാതെ വന്നതോടെയാണ്​ റീജനൽ ജോയൻറ്​ ഡയറക്​ടർ കെ.പി. വിനയന്​ അധികച്ചുമതല നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi corporation
News Summary - kochi corporation Crisis
Next Story