സ്വകാര്യ ബസിന്‍റെ പരാക്രമം, നടുറോഡിൽ തടഞ്ഞ് യുവതി; കൊച്ചിയിൽ വാക്കേറ്റവും കയ്യാങ്കളിയും
text_fieldsകൊച്ചി: കൊച്ചിയിൽ അമിതവേഗതയിൽ പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രികരെ ഇടിച്ചിട്ടു. ഇടപ്പള്ളിയിലാണ് ഹോൺ മുഴക്കി കടന്നു പോകാൻ ശ്രമിച്ച ബസിന്‍റെ പരാക്രമം അരങ്ങേറിയത്. തേവര റൂട്ടിൽ സർവിസ് നടത്തുന്ന വാഹ്ബിയ ബസാണ് അപകടം ഉണ്ടാക്കിയത്. സംഭവം ചോദ്യം ചെയ്ത അമർഷത്തിൽ ബസ് ഡ്രൈവർ ബൈക്കിനെ വീണ്ടും മൂന്ന് തവണ ഇടിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. പിന്നാലെ ബൈക്ക് ഓടിച്ച യുവാവിന്‍റെ സുഹൃത്തായ ആശ എന്ന യുവതി ബസ് തടഞ്ഞുവെച്ചു. ഫോർട്ട് കൊച്ചി സ്വദേശി മുഹമ്മദ് റിസ്വാൻ സഞ്ചരിച്ച സ്കൂട്ടറിനെയാണ് ബസ് ഇടിച്ചത്.
ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് അസഭ്യ വർഷവും കയ്യേറ്റവും ഉണ്ടായെന്നും പരാതിയുണ്ട്. 'വാഹ്ബിയ' ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ കേസ് എടുത്തു. ഡ്രൈവറുടെ പരാതിയിൽ കൊച്ചി സ്വദേശികളായ ബൈക്ക് യാത്രികർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബസ് ഡ്രൈവർ പരാക്രമം കാണിച്ചിട്ടും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന് യുവതിയും യുവാവും അറിയിച്ചു. ബസ് സ്കൂട്ടറിനെ ഇടിച്ചിട്ട ശേഷം തങ്ങളോട് ഉദ്യോഗസ്ഥർ തട്ടിക്കയറിയെന്നും പറയുന്നു. ട്രാഫിക് പൊലീസ് ബസുകാരുടെ പക്ഷം പിടിച്ചു. അതേസമയം റോഡ് ബ്ലോക്ക് ആവാതിരിക്കാനാണ് ബൈക്ക് യാത്രികരെ റോഡിൽ നിന്ന് മാറ്റിയതെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

