കൊച്ചി വിമാനത്താവളം: 360 സി.െഎ.എസ്.എഫ് ഭടന്മാരെ കൂടി നിയമിച്ചു
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനലിെൻറ പ്രവർത്തനം കണക്കിലെടുത്ത് കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ (സി.ഐ.എസ്.എഫ്) 360 ഭടൻമാരെക്കൂടി നിയമിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഇതോടെ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫിെൻറ അംഗബലം 854 ആകും.
അത്യാധുനിക സുരക്ഷാ സന്നാഹങ്ങളുള്ള ടെർമിനലിലേക്ക് 424 ഭടൻമാരെക്കൂടി ആവശ്യപ്പെട്ടിരുന്നു. സിയാൽ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികളടങ്ങിയ സമിതിയാണ് ഇതുസംബന്ധിച്ച് സർവെ നടത്തിയത്. സമിതിയുടെ ശിപാർശ പ്രകാരമാണ് 360 പേരെക്കൂടി അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. നിലവിൽ കമാൻഡൻറ് ആണ് കൊച്ചി വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് യൂനിറ്റിെൻറ തലവൻ. സീനിയർ കമാൻഡൻറ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ സ്ഥാനത്തുള്ളതെങ്കിലും തസ്തിക അനുവദിക്കപ്പെട്ടിരുന്നില്ല. അംഗബലം കൂടുന്നതിനാൽ സീനിയർ കമാൻഡൻറ് തസ്തിക കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഒരു ഡെപ്യൂട്ടി കമാൻഡൻറ് തസ്തികയും മൂന്ന് അസിസ്റ്റൻറ് കമാൻഡൻറ് തസ്തികയും (ആകെ ആറ്) അധികമായി അനുവദിച്ചിട്ടുണ്ട്. 16 ഇൻസ്െപക്ടർ (ആകെ 25), 35 സബ് ഇൻസ്പെക്ടർ(ആകെ 138) എന്നിവയുൾപ്പെടെ 360 പേരെയാണ് ഇപ്പോൾ കേന്ദ്രസർക്കാർ അധികമായി അനുവദിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
