Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാന്‍ നോ യുവര്‍ കാൻഡിഡേറ്റ് ആപ്പ്
text_fieldsbookmark_border
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാന്‍ നോ യുവര്‍ കാൻഡിഡേറ്റ് (കെ.വൈ.സി )ആപ്ലിക്കേഷൻ. അതത് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തെ അവരുടെ ക്രിമിനൽ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി വോട്ടർമാർക്ക് ഉപയോഗിക്കുന്ന ഉപഭോക്തൃ സൗഹൃദ മൊബൈൽ ആപ്പ് ആണ് കെ.വൈ.സി.
വോട്ടർമാർക്ക് സ്ഥാനാർഥികളുടെ പേരുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ നിന്നും വിവരങ്ങൾ ലഭ്യമാകും. സ്ഥാനാർഥികൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളും, കേസിന്റെ നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

