Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനാധിപത്യവും...

ജനാധിപത്യവും പൗരാവകാശവും സംരക്ഷിക്കാൻ ഉണർന്നിരിക്കുക –മാധ്യമ സെമിനാർ 

text_fields
bookmark_border
knm-state-conference
cancel
camera_alt???????????? ??????????? ??????????????????? ?????????? ???????????????? ???????????????? ????? ???????????? ?????????, ??????????? ????????? ?????????? ?. ???????????????????? ??????????????

കൂ​രി​യാ​ട്​: വ്യ​ത്യ​സ്​​ത​ത​ക​ളെ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ്​ സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്​​ന​മെ​ന്നും പു​തു​മാ​ധ്യ​മ വി​പ്ല​വം അ​നാ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ണ​ത​ക​ളാ​ണ്​ സൃ​ഷ്​​ടി​ക്കു​ന്ന​തെ​ന്നും പ്ര​മു​ഖ മാ​ധ്യ​മ നി​രീ​ക്ഷ​ക​ൻ സെ​ബാ​സ്​​റ്റ്യ​ൻ പോ​ൾ. മു​ജാ​ഹി​ദ്​ സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി മാ​ധ്യ​മ​ങ്ങ​ളും പൗ​രാ​വ​കാ​ശ​വും എ​ന്ന സെ​മി​നാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ധ്യ​മ​ങ്ങ​ളെ വി​മ​ർ​ശി​ച്ചി​രു​ന്ന പൊ​തു​സ​മൂ​ഹം പു​തി​യ കാ​ല​ത്ത്​ സ്വ​യം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ​പ്പോ​ൾ അ​വ​രും അ​തേ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന കാ​ഴ്​​ച​യാ​ണ്​ കാ​ണു​ന്ന​​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

കോ​ർ​പ​റേ​റ്റു​ക​ൾ ലാ​ഭ വ്യ​വ​സാ​യ​മാ​ക്കി മാ​റ്റി​യ മാ​ധ്യ​മ​​മേ​ഖ​ല​യെ അ​തി​ൽ നി​ന്ന്​ മോ​ചി​പ്പി​ച്ച്​ ജ​നാ​ധി​പ​ത്യ​ത്തി​​െൻറ​യും മാ​ന​വി​ക​ത​യു​ടെ​യും പ​ക്ഷ​ത്തു നി​ർ​ത്താ​ൻ സ​മൂ​ഹം ഉ​ണ​ർ​ന്നി​രി​ക്ക​ണ​മെ​ന്ന്​ മാ​ധ്യ​മം, മീ​ഡി​യ​വ​ൺ ഗ്രൂ​പ്​​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പൗ​രാ​വ​കാ​ശ​വും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ന​മ്മ​ൾ ജാ​ഗ്ര​ത​​യോ​ടെ നി​ല​കൊ​ള്ള​ണം. കൂ​രി​രു​ട്ടി​ലും വെ​ളി​ച്ചം വി​ത​റു​ന്ന ചെ​റു​സാ​ന്നി​ധ്യ​ങ്ങ​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലു​ള്ള​ത്​ ആ​ശ്വാ​സ​മാ​ണ്. മ​ത​നി​ര​പേ​ക്ഷ, ന്യൂ​ന​പ​ക്ഷ, ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ ഒ​രു ​ച​ര​ടി​ൽ കോ​ർ​ത്ത മു​ന്നേ​റ്റ​മാ​ണ്​ രാ​ജ്യ​ത്തി​ന്​ ആ​വ​ശ്യ​െ​മ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsknm state conferenceMedia Seminar
News Summary - knm state conference Media Seminar -Kerala News
Next Story