Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യാതിര്‍ത്തി...

രാജ്യാതിര്‍ത്തി കൈയേറുമ്പോഴും കേന്ദ്രം നിസ്സംഗരായിരിക്കരുത് -കെ.എന്‍.എം മര്‍കസുദ്ദഅ്‌വ

text_fields
bookmark_border
രാജ്യാതിര്‍ത്തി കൈയേറുമ്പോഴും കേന്ദ്രം നിസ്സംഗരായിരിക്കരുത് -കെ.എന്‍.എം മര്‍കസുദ്ദഅ്‌വ
cancel

കോഴിക്കോട്: രാജ്യത്തി​​െൻറ അതിര്‍ത്തി പ്രദേശങ്ങള്‍ അയല്‍രാജ്യങ്ങള്‍ കൈയേറി കൈവശപ്പെടുത്തുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുന്നത് കടുത്ത അപരാധമാണെന്ന് കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്ര​േട്ടറിയറ്റ് അഭിപ്രായപ്പെട്ടു.

പൗരാവകാശ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ കാണിക്കുന്ന ജാഗ്രതയുടെ നൂറിലൊരംശം ജാഗ്രത പാലിച്ചിരുന്നെങ്കില്‍ നേപ്പാളും ചൈനയും പാകിസ്​താനും രാജ്യത്തി​​െൻറ അതിര്‍ത്തി പ്രദേശങ്ങള്‍ ഓഹരി വെച്ചെടുക്കില്ലായിരുന്നു.

പ്രസിഡൻറ്​ ഡോ. ഇ.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കര്‍ മൗലവി, പി. മുഹമ്മദ് ഹനീഫ, എം. അഹമ്മദ് കുട്ടി മദനി, എന്‍.എം. അബ്​ദുല്‍ ജലീല്‍, പ്രഫ. ഷംസുദ്ദീന്‍ പാലക്കോട് തുടങ്ങിയവർ സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knmmujahidmalayalam newsmarkazudawaKerala News
News Summary - knm markazudawa
Next Story