Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു മതത്തെയും അവമതിക്കെരുതെന്ന് ഡോ. ഹുസൈൻ മടവൂർ
text_fieldsbookmark_border
കൊച്ചി: ഏത് മതവും സ്വീകരിക്കുവാൻ ഇന്ത്യൻഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി, ശാന്തതയോടെ ജീവിക്കുകയും ഒരു മതത്തെയും അവമതിക്കെരുതെന്നും കെ.എൻ.എം സംസ്ഥാന വൈസ്പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ. മതത്തിന്‍റെയും വർഗ്ഗത്തിന്‍റെയും പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്നത് മത വിരുദ്ധവും ദൈവദോഷവുമാണ്. ഏത് മതത്തിന്‍റെ പേരിലായാലും വർഗ്ഗീയതക്കും ഭീകരതയ്ക്കുമെതിരെ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നദ് വത്തുൽ മുജാഹിദീൻ ജില്ലകമ്മിറ്റി സംഘടിപ്പിച്ച ജില്ല സമ്മേളന പ്രചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
