കെ.എൻ.എം കേരള മസ്ജിദ് കോൺഫറൻസ്
text_fieldsകെ.എൻ.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മസ്ജിദ് കോൺഫറൻസ് സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
പുത്തനത്താണി: വർധിച്ച് വരുന്ന സാംസ്കാരിക വ്യതിയാനങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. കെ.എൻ.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേരള മസ്ജിദ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി, വിവാഹരംഗത്തെ ആഭാസങ്ങൾ, ആർഭാടങ്ങൾ, ലൈംഗിക അരാജകത്വം, മതനിഷേധ പ്രവണതകൾ എന്നിവക്കെതിരെ മഹല്ല് ഭാരവാഹികൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ലഹരി വ്യാപിക്കാതിരിക്കാൻ യുവാക്കളുടെ നേതൃത്വത്തിൽ ജാഗ്രതസമിതികൾക്ക് രൂപം നൽകണം. വിവാഹബന്ധങ്ങൾ പെട്ടെന്ന് തകരുന്ന സാഹചര്യം കൂടി വരുമ്പോൾ പ്രശ്നപരിഹാരത്തിന് മഹല്ല് നേതൃത്വം ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഉണ്ണീൻകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ മസ്ജിദ് ആപ്പ് ലോഞ്ചിങ് നടത്തി. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി.
കുറുക്കോളി മൊയ്തീൻ എം.എൽ.എ, കെ.എൻ.എം സംസ്ഥാന ജന. സെക്രട്ടറി എം. മുഹമ്മദ് മദനി, സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി, വൈസ് പ്രസിഡന്റ് പ്രഫ. എൻ.വി അബ്ദുറഹ്മാൻ, സംസ്ഥാന സെക്രട്ടറിമാരായ ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, സി. മുഹമ്മദ് സലിം സുല്ലമി, ഡോ. കെ.എ. അബ്ദുൽ ഹസീബ് മദനി, അബൂറസാഖ് കൊടുവള്ളി, സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി, പാലത്ത് അബ്ദുറഹിമാൻ മദനി, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, വെസ്റ്റ് ജില്ല പ്രസിഡന്റ് ഡോ. പി.പി. മുഹമ്മദ്, സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ, ട്രഷറർ എൻ.വി. ഹാഷിം ഹാജി, എം.എ. യൂസഫലി സ്വലാഹി, ഉബൈദുല്ല താനാളൂർ, അബ്ദുൽ റസാഖ് കൊടുവള്ളി, ഡോ. സി. മുഹമ്മദ്, പി.പി.എം അഷ്റഫ്, ചെങ്ങര അബ്ദുല്ല ഹാജി, വി. മുഹമ്മദുണ്ണി ഹാജി, സി.പി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ, അഷ്റഫ് ചെട്ടിപ്പടി, കുഞ്ഞിമുഹമ്മദ് അൻസാരി, മുബഷിർ പി. കോട്ടക്കൽ, ലത്തീഫ് തിരൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

