Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​സ്‌​ലിം...

മു​സ്‌​ലിം ന്യു​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ത്തു​ന്ന നുണപ്രചാരണം അവസാനിപ്പിക്കണം -കെ.എൻ.എം

text_fields
bookmark_border
മു​സ്‌​ലിം ന്യു​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ത്തു​ന്ന നുണപ്രചാരണം അവസാനിപ്പിക്കണം -കെ.എൻ.എം
cancel
camera_alt

കെ.​എ​ൻ.​എം സം​സ്ഥാ​ന സ​മി​തി പൊ​തു​സ​മ്മേ​ള​നം ടി.പി അബ്ദുല്ല കോയ മദനി ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്റെ മ​ത​നി​ര​പേ​ക്ഷ അ​ടി​ത്ത​റ ത​ക​ർ​ക്ക​ൽ ല​ക്ഷ്യ​മാ​ക്കി മു​സ്‌​ലിം ന്യു​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ത്തു​ന്ന നു​ണ​പ്ര​ചാ​ര​ണ​ത്തെ ശ​ക്ത​മാ​യി ചെ​റു​ക്ക​ണ​മെ​ന്ന് കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല​കോ​യ മ​ദ​നി ആ​വ​ശ്യ​പ്പെ​ട്ടു. ‘സൗ​ഹൃ​ദ കേ​ര​ളം ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ക​യ്യൊ​പ്പ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കെ.​എ​ൻ.​എം സം​സ്ഥാ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സൗ​ഹൃ​ദ​വും സ​ഹ​വ​ർ​ത്തി​ത്വ​വും രാ​ഷ്ട്രീ​യ​ലാ​ഭ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണം. മു​ജാ​ഹി​ദ് പ്ര​സ്ഥാ​ന​ത്തെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന സ​മ​സ്ത സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​മേ​യം പ​രി​ഹാ​സ്യ​മാ​ണെ​ന്നും മ​ദ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി പി.​പി. ഉ​ണ്ണീ​ൻ കു​ട്ടി മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​ർ മു​ഹ​മ്മ​ദ് നൂ​ർ​ഷ, ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ, പ്ര​ഫ. എ​ൻ.​വി. അ​ബ്ദു​റ​ഹ്മാ​ൻ, പി.​വി. ആ​രി​ഫ്, പി.​പി. മു​ഹ​മ്മ​ദ് മ​ദ​നി, പി.​കെ. ഇ​ബ്രാ​ഹിം ഹാ​ജി ഏ​ലാം​കോ​ട്, ഡോ. ​എ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knmKerala Nadvathul MujahideenKozhikode NewsKerala
News Summary - knm conference
Next Story