ബ്ലാക്മാെൻറ മറവിൽ യുവതിയുടെ കഴുത്തിൽ കത്തിവെച്ച് മാല മോഷണശ്രമം
text_fieldsനിലമ്പൂർ: ബ്ലാക്മാെൻറ മറവിൽ യുവതിയുടെ കഴുത്തിൽ കത്തിവെച്ച് മാല മോഷ്ടിക്കാൻ ശ്രമം നടന്നതായി പരാതി. എരഞ്ഞിമങ്ങാട് വേട്ടേക്കോട് വട്ടി പറമ്പത്ത് ജംഷീറിെൻറ ഭാര്യ ഷാദിയയുടെ മാലയാണ് കവരാൻ ശ്രമിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. നോമ്പുതുറ കഴിഞ്ഞ് ഷാദിയ അടുക്കളയിലേക്കിറങ്ങുന്നതിനിടെയാണ് രണ്ട് അംഗസംഘം യുവതിയെ അടുക്കളയിൽനിന്ന് പിടിച്ചുവലിച്ച് പുറത്തുകൊണ്ടുപോയി മാല കവരാൻ ശ്രമിച്ചത്. കഴുത്തിൽ കത്തിവെച്ചാണ് മാല പൊട്ടിച്ചത്. കമ്മലും വലിച്ചുപൊട്ടിച്ചു. ബഹളംവെച്ചതോടെ സംഘം മതിൽ ചാടി ബൈക്കിൽ രക്ഷപ്പെട്ടതായി പറയുന്നു. വീട്ടുകാർ പുറത്തിറങ്ങാതിരിക്കാൻ മോഷ്ടാക്കൾതന്നെ അടുക്കള വാതിൽ താക്കോൽ കൊണ്ട് പൂട്ടിയതായും പറയുന്നുണ്ട്. അടുക്കളയിൽനിന്ന് കുറച്ച് അകലേക്ക് വലിച്ചു കൊണ്ടുപോയാണ് കവർച്ചശ്രമം നടത്തിയത്.
മൂന്നു ദിവസമായി സ്ഥലത്ത് സാമൂഹികവിരുദ്ധശല്യം ഉണ്ട്. കഴിഞ്ഞ ദിവസം ജനാലക്ക് സമീപം മുഖംമൂടി ധരിച്ച ആളെ ഷാദിയ കണ്ടിരുന്നതായും പറയുന്നു. ആളുകൾ ബഹളംവെച്ചതോടെ രക്ഷപ്പെട്ടു. ബ്ലാക്മാൻ എന്ന നിലയിലാണ് പ്രദേശത്ത് ദുരൂഹത പടരുന്നത്. നിലമ്പൂർ സി.ഐ ടി.എസ്. ബിനുവിെൻറ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി.
