Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എൻ.ഇ.എഫ് സംസ്ഥാന...

കെ.എൻ.ഇ.എഫ് സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും

text_fields
bookmark_border
കെ.എൻ.ഇ.എഫ് സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ന്യൂ​സ് പേ​പ്പ​ർ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (കെ.​എ​ൻ.​ഇ.​എ​ഫ്) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ചൊ​വ്വാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് തു​ട​ക്ക​മാ​കും. 25ന് ​ബി.​ടി.​ആ​ർ ഹാ​ളി​ൽ ഉ​ച്ച​ക്ക്​12​ന് പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നു​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ 300 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി.​എ​സ്. ജോ​ൺ​സ​ൺ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​കേ​സ​രി ഹാ​ളി​ൽ ‘മാ​റു​ന്ന കാ​ല​ത്തെ മാ​ധ്യ​മ​ങ്ങ​ൾ:- പ്ര​തി​സ​ന്ധി​യും ഭാ​വി​യും’ എ​ന്ന സെ​മി​നാ​ർ ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ത​മ്പാ​നൂ​ർ ശ്രീ​കു​മാ​ർ തി​യ​റ്റ​റി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന ട്രേ​ഡ് യൂ​നി​യ​ൻ സ​മ്മേ​ള​നം സി.​ഐ.​ടി.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ബി.​ടി.​ആ​ർ ഭ​വ​നി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ.​ഐ.​എ​ൻ.​ഇ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ബാ​ല​ഗോ​പാ​ൽ, കെ.​എ​ൻ.​ഇ.​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. ഉ​ദ​യ​കു​മാ​ർ, ജി​ല്ല പ്ര​സി​ഡ​ന്റ് ജി. ​പ്ര​വീ​ൺ, ഫ​സ​ൽ റ​ഹ്മാ​ൻ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state conferenceKNEF
News Summary - KNEF state conference will start today
Next Story