Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹം...

വിവാഹം സ്വസമുദായത്തിൽനിന്ന് മാത്രം: ക്നാനായ സഭ നിബന്ധന നിയമവിരുദ്ധമെന്ന് ഹൈകോടതി

text_fields
bookmark_border
kerala high court
cancel
camera_alt

കേരള ഹൈകോടതി

കൊ​ച്ചി: സ്വ​സ​മു​ദാ​യ​ത്തി​ൽ​നി​ന്ന്​ മാ​ത്രം വി​വാ​ഹ​മെ​ന്ന നി​ബ​ന്ധ​ന ന​ട​പ്പാ​ക്ക​ല​ട​ക്കം ക്നാ​നാ​യ ക്രൈ​സ്ത​വ സ​ഭ​യി​ലെ ന​ട​പ​ടി​ക​ൾ നി​യ​മ​വി​രു​ദ്ധ​മെ​ന്ന്​ ഹൈ​കോ​ട​തി. ഈ നി​ബ​ന്ധ​ന പാ​ലി​ക്കാ​ത്ത​വ​രെ പു​റ​ത്താ​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ​ക്ക്​ ക്രി​സ്തു​വി​ന്റെ പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ​യോ ബൈ​ബി​ളി​ന്റെ​യോ കാ​നോ​ൻ നി​യ​മ​ത്തി​ന്റെ​യോ പി​ന്തു​ണ​യി​ല്ലെ​ന്ന് ജ​സ്റ്റി​സ് എ​സ്. ഈ​ശ്വ​ര​ൻ വ്യ​ക്ത​മാ​ക്കി.

സ്വ​സ​മു​ദാ​യ വി​വാ​ഹ നി​ബ​ന്ധ​ന​ക്കെ​തി​രാ​യ കോ​ട്ട​യം അ​ഡീ​ഷ​ന​ൽ സ​ബ് കോ​ട​തി​യു​ടെ​യും അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വ്​ ചോ​ദ്യം​ചെ​യ്ത് ക്നാ​നാ​യ സ​ഭ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ൾ​പ്പെ​ടെ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഹ​ര​ജി​ക​ൾ ത​ള്ളി​യാ​ണ് ഉ​ത്ത​ര​വ്.

സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് ക്നാ​നാ​യ വി​ഭാ​ഗ​ക്കാ​ർ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന​ത് ആ​ചാ​ര​മാ​യി തു​ട​രാ​നു​ള്ള അ​വ​കാ​ശം ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​പ്പീ​ൽ ഹ​ര​ജി​ക​ൾ. മ​ത​പ​ര​മാ​യ സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മെ​ന്ന​ത് വ്യ​ക്തി​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളി​ൽ ക​ട​ന്നു​ക​യ​റാ​നും അ​വ​രെ ഒ​റ്റ​പ്പെ​ടു​ത്താ​നു​മു​ള്ള ലൈ​സ​ൻ​സ​ല്ലെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ൽ അം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ട​വ​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtKnanaya ChurchKerala News
News Summary - Knanaya Community's Endogamy Not Essential Religious Practice -Kerala High Court
Next Story