കെ.എന്‍.എ. ഖാദറിന് കെട്ടിവെക്കാനുള്ള തുക ക്ഷേത്ര ജീവനക്കാർ നൽകി
text_fieldsമലപ്പുറം: ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.എന്‍.എ. ഖാദറിന് മത്സരിക്കാൻ കെട്ടിവെക്കാനുള്ള തുക മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെയും ശാന്തിക്കാരുടെയും കോഓഡിനേഷന്‍ കമ്മിറ്റി നൽകി.
കൊടപ്പനക്കല്‍ തറവാട്ടിൽ നടന്ന ചടങ്ങില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ തുക കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ. സലാം അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, എം.പി. മുഹമ്മദ്, കേരള സ്റ്റേറ്റ് ടെമ്പിള്‍ എംപ്ലോയീസ് കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.വി. ശ്രീനിവാസന്, വിവിധ ദേവസ്വം ബോർഡ് ജീവനക്കാരുടെ യൂനിയന്‍ ഭാരവാഹികളായ വിശ്വന് വെള്ളലശ്ശേരി, രമേഷ് എമ്പ്രാന്തിരി, ശ്രീജിഷ് നമ്പീശന്, കെ.പി. കേശവന് നമ്പീശന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

