Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജില്ല പര്യടനങ്ങളുടെ...

ജില്ല പര്യടനങ്ങളുടെ സമാപനം: കെ.എൻ.എ. ഖാദർ പ​ങ്കെടുത്തില്ല

text_fields
bookmark_border
ജില്ല പര്യടനങ്ങളുടെ സമാപനം: കെ.എൻ.എ. ഖാദർ പ​ങ്കെടുത്തില്ല
cancel
camera_alt

കോഴിക്കോട് നടന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിച്ച ജില്ലാ സംഗമങ്ങളുടെ സമാപന ചടങ്ങ്

Listen to this Article

കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയ ജില്ല പര്യടനങ്ങളുടെ സമാപനം കുറിച്ച് കോഴിക്കോട് മറൈൻ ഡ്രൈവിൽ നടന്ന പരിപാടിയിൽ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായത് പാർട്ടി ദേശീയ സമിതി അംഗവും സംസ്ഥാന നിർവാഹക സമിതിയംഗവുമായ മുൻ എം.എൽ.എ കെ.എൻ.എ. ഖാദർ.

ദേശീയ ​അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്തീനും സംസ്ഥാനത്തെയും ജില്ലയിലെയും ഒട്ടുമിക്ക നേതാക്കളും സമാപന സമ്മേളനത്തിൽ പ​ങ്കെടുത്തിട്ടും കെ.എൻ.എ. ഖാദറിനെ മാത്രം കാണാത്തത് അണികൾക്കിടയിലും സംസാരമായി.

ചൊവ്വാഴ്ച കോഴിക്കോട് ചാലപ്പുറത്ത് ആർ.എസ്.എസ് മുഖപത്രം കേസരിയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഖാദർ മുഖ്യപ്രഭാഷകനായത് വിവാദമായതാണ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ കാരണമായതെന്നറിയുന്നു.

ആർ.എസ്.എസ് പരിപാടിയിൽ പ​​ങ്കെടുത്തതിനെക്കുറിച്ച് പാർട്ടി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തി​ന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്.

Show Full Article
TAGS:KNA khaderMuslim League
News Summary - kna khader not attended Muslim League conference in calicut
Next Story