അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കുമെന്ന് കെ.എൻ ബാലഗോപാൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കി നികുതി പിരിവ് ഊർജിതപ്പെടുത്തി മുൻപോട്ട് പോകുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. ഇതിന്റെ ഭാഗമായി വരുമാനം ഉയർത്തുന്നതിനോടൊപ്പം ആവർത്തന സ്വഭാവമുള്ള ഭരണ ചെലവുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നിലവിൽ വിദേശ യാത്ര, വിമാനയാത്ര, ടെലിഫോൺ ചാർജ്ജ്, ഉദ്യോഗസ്ഥ പുനർവിന്യാസം, വാഹനം വാങ്ങൽ, കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ അടക്കമുള്ള വിവിധ ഇനം ചെലകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ധനദൃഢീകരണം സാധ്യമാക്കുന്നതിനുതകുന്ന വ്യക്തമായ റോഡ് മാപ്പ് തയാറാക്കിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. വികസന ക്ഷേമ പ്രവർത്തനങ്ങൾ ഭംഗം കൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

