ശാസ്ത്ര സാങ്കേതികവിദ്യ വികസന മേഖലയിൽ ഇടതു സർക്കാരുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കെ.എൻ ബാലഗോപാൽ
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ ശാസ്ത്ര സാങ്കേതികവിദ്യ വികസന മേഖലയിൽ കേരളത്തിൽ വിവിധ കാലഘട്ടങ്ങളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വച്ച് ' സയൻസ് സെമിനാർ ' ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
ഇന്ന് കേരള ഗവൺമെന്റ് ബഹിരാകാശ മേഖലയിലെ വ്യവസായങ്ങളെക്കൂടി പ്രോത്സാഹിപ്പിക്കാൻ സ്പേയ്സ് പാർക്ക് ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ബഹിരാകാശ ശാസ്ത്രവും സാങ്കേതിക വിദ്യയും - സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്.
എച്ച്.എസ്.എഫ്.സി ഡയറക്ടർ ഡോ. ആർ ഉമാമഹേശ്വരൻ, മുൻ വി.എസ്.എസ്.സി ഡയറക്ടറും കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ ശ്രീ.എം സി ദത്തൻ, എം.ജി കോളജ് അസിസ്റ്റന്റ് പ്രഫസറും പ്രശസ്ത്ര ശാസ്ത്ര പ്രഭാഷകനുമായ ഡോ. വൈശാഖൻ തമ്പി തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു. വി.എസ്.എസ്.സി എസ്.പി.എൽ ഡയറക്ടർ ഡോ. കെ രാജീവ് സെമിനാർ മോഡറേറ്റർ ആയിരുന്നു. സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ഇ.എസ് ഹരീഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

