Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി കുറച്ചു; തിരിച്ചടിയെന്ന് കെ.എൻ ബാലഗോപാൽ

text_fields
bookmark_border
kn balagopal
cancel

തിരുവനന്തപുരം: കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി കുറച്ച കാര്യം സ്ഥിരീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ വർഷത്തെ കടമെടുപ്പ് പരിധിയാണ് സർക്കാർ കുറച്ചതെന്ന് ധനമന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധിയിൽ 2700 കോടിയുടെ കുറവാണ് വരുത്തിയത്. ഇതോടെ ​കേരളത്തിന് മാർച്ച് 31 വരെ 937 കോടി രൂപ മാത്രമേ കടമെടുക്കാൻ സാധിക്കു. കിഫ്ബി വായ്പയുടെ പേരിലാണ് കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി കുറച്ചതെന്നാണ് റിപ്പോർട്ട്.

സംസ്ഥാന ബജറ്റിന് മുന്നോടിയായാണ് ധനമന്ത്രി കടമെടുപ്പ് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിൽ ഉണ്ടാവുകയെന്നും ധനമന്ത്രി പറഞ്ഞു. എല്ലാവരെയും കൂട്ടിച്ചേർത്ത് കേരളത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. എല്ലാവരുടെയും സഹായത്തോടെ വികസന കാര്യങ്ങളുമായി സംസ്ഥാനം അതിശക്തമായി മുന്നോട്ടു പോകും.

കേന്ദ്ര സർക്കാറിന്‍റെ സമീപനം കേരളത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കേന്ദ്രത്തിന്‍റെ നടപടി സംസ്ഥാനത്തെ ജനങ്ങൾ കൂടി മനസിലാക്കേണ്ടതാണ്. ജനങ്ങൾക്ക് താങ്ങാൻ സാധിക്കാത്ത ഭാരം എൽ.ഡി.എഫ് സർക്കാർ ഉണ്ടാക്കിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KN balagopal on kerala crisis
Next Story