'ആ രണ്ട് പ്രഖ്യാപനങ്ങളെങ്കിലും പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിച്ചു, അതുണ്ടായില്ല'
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ വളരെയേറെ പ്രതീക്ഷകളാണ് കേരളത്തിനുണ്ടായിരുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചുരുങ്ങിയത് രണ്ട് പ്രധാന പ്രഖ്യാപനങ്ങളെങ്കിലും അദ്ദേഹം ആ വേദിയിൽ നടത്തുമെന്ന് മലയാളികൾ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഒന്ന്, വയനാട്ടിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഒരു കേന്ദ്ര പാക്കേജ്. രണ്ട്, വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ സംസ്ഥാന സർക്കാരിന് വായ്പയായി നൽകുന്ന 817 കോടി രൂപ തിരിച്ചു നൽകേണ്ടതില്ലാത്ത സഹായമായി മാറ്റും എന്നത്. എന്നാൽ, ഇത് രണ്ടും ഉണ്ടായില്ല -ധനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക് ഒരു രൂപയുടെ പോലും കേന്ദ്രസഹായം ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങളും സംസ്ഥാനങ്ങൾക്കുറപ്പു നൽകുന്ന അവകാശങ്ങളും, കേരളത്തിന്റെ കാര്യത്തിൽ തുടർച്ചയായി അട്ടിമറിക്കപ്പെടുകയാണ്. കേരളത്തോട് കേന്ദ്രം കാട്ടുന്ന ഈ അവഗണനയെക്കുറിച്ച് കേരളത്തിലെ ബി.ജെ.പി നേതാക്കൾ അഭിപ്രായം പറയേണ്ടതാണ് -ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

