ബി.ജെ.പിയിലേക്ക് കൂടുതൽ പേർ പോകുമെന്ന ആശങ്കയില്ല -മുരളീധരൻ
text_fieldsതിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്ന് മുൻ കോൺഗ്രസ് വക്താവ് ടോം വടക്കൻ ചാരപണി ചെയ്തത് ശരിയായില്ലെന്ന് കെ മു രളീധരൻ എം.എൽ.എ. കേരളീയൻ ആണെങ്കിലും അദ്ദേഹത്തിന് കേരളത്തിലെ പാർട്ടിയുടെ ഒരു ഘടകവുമായും ബന്ധമില്ല. ടോം വടക്കൻ ഒരു മണ്ഡലത്തിലോ ബൂത്തിലോ പ്രവർത്തിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ടീമിലും അദ്ദേഹം ഇല്ലെന്ന് മുരളീധരൻ പറഞ്ഞു.
പാർട്ടി ഏൽപിച്ച ഒരു കാര്യവും അദ്ദേഹം ചെയ്തിട്ടില്ല വടക്കനെ കൊണ്ട് കോൺഗ്രസിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലേക്ക് കൂടുതൽ പേർ പോകുമെന്ന ആശങ്കയില്ല. ബിജെപിക്ക് താമസിയാതെ ഇത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല പ്രചാരണ വിഷയമാക്കരുത് എന്ന നിലപാട് അംഗീകരിക്കാനാകില്ല.കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ ആ പാർട്ടിയിലെ ആഭ്യന്തര കാര്യമാണ്.അത് മുന്നണിയെ ബാധിക്കരുത് എന്നാണ് കോൺഗ്രസ് നിലപാട്. രണ്ട് ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
