Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീധരൻപിള്ളയെ...

ശ്രീധരൻപിള്ളയെ അറസ്​റ്റ്​ ചെയ്യാൻ മുഖ്യമ​ന്ത്രി ധൈര്യം കാണിക്കണം- മുരളീധരൻ

text_fields
bookmark_border
ശ്രീധരൻപിള്ളയെ അറസ്​റ്റ്​ ചെയ്യാൻ മുഖ്യമ​ന്ത്രി ധൈര്യം കാണിക്കണം- മുരളീധരൻ
cancel

തിരുവനന്തപുരം: വിവാദ പ്രസംഗത്തി​​​െൻറ പേരിൽ ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ.മുരളീധരൻ. ശബരിമല മണ്ഡലകാലം തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴും യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും ശബരിമലയിൽ ഇപ്പോൾ സൗകര്യമില്ല. ധാർഷ്ട്യം വെടിഞ്ഞ് ശബരിമലയിൽ സർവകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസി​​​െൻറ പ്രസക്തി ഇല്ലാതാക്കാർ മുഖ്യമന്ത്രി വിചാരിച്ചാൽ കഴിയില്ല. നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്​.പി ഹരികുമാറിനെതിരായ ഇൻറലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് അന്വേഷിക്കണം. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

സന്ദീപാനന്ദഗിരിയുടെ വീട് സന്ദർശിച്ച മുഖ്യമന്ത്രി സനലി​​​െൻറ വീട് സന്ദർശിക്കാനുള്ള സാമാന്യ മര്യാദപോലും കാണിച്ചില്ല. ഹരികുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം ജില്ലാ നേതൃത്വമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsK Muraleedharanmalayalam newsSreedharan pilla
News Summary - K.Muralidharan on sreedharan pilla issue-Kerala news
Next Story