Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെട്ടാന്‍ വരുന്ന പോത്തിനോടാണ് കെ.വി. തോമസ് കോണ്‍ഗ്രസ് ആശയം പറയാൻ പോകുന്നതെന്ന്-കെ. മുരളീധരൻ

text_fields
bookmark_border
വെട്ടാന്‍ വരുന്ന പോത്തിനോടാണ് കെ.വി. തോമസ് കോണ്‍ഗ്രസ്  ആശയം പറയാൻ പോകുന്നതെന്ന്-കെ. മുരളീധരൻ
cancel
Listen to this Article

കോഴിക്കോട്: വെട്ടാന്‍ വരുന്ന പോത്തിനോടാണ് കെ.വി. തോമസ് കോണ്‍ഗ്രസ് ആശയം പറയാൻ പോകുന്നതെന്ന് കെ. മുരളീധരൻ എം.പി. പറഞ്ഞു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിന്റെ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലാണ് നടക്കുന്നത്. കോണ്‍ഗ്രസ് നശിച്ച് കാണണമെന്ന് മാത്രം ആഗ്രഹിക്കുന്നവരാണ് സി.പി.എം കേരള ഘടകം. അവര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമ്പോള്‍ അതിൽ പങ്കെടുക്കുന്നത് ശരിയല്ല. മറ്റൊരു സംസ്ഥാനത്താണെങ്കില്‍ പങ്കെടുക്കാമായിരുന്നു. നിരവധി കോണ്‍ഗ്രസുകാരുടെ രക്തം വീണ മണ്ണാണ് കണ്ണൂര്‍. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് സി.പി.എം ശ്രമമെന്നും മുരളീധരൻ പറഞ്ഞു.

കെ.വി തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ട്. അദ്ദേഹത്തിന് ചില പ്രയാസങ്ങള്‍ ഉണ്ടായിരുന്നത് പരിഹരിക്കാന്‍ കഴിഞ്ഞില്ല. കെ.വി തോമസിനെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. അദ്ദേഹത്തിന് നല്‍കിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയങ്ങള്‍. പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് പങ്കെടുക്കാന്‍ പോയാലുണ്ടാകുന്ന നടപടിയെ കുറിച്ച് മാഷിന് തന്നെ അറിയാമെന്നും മുരളീധരൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K.Muraleedharan's response to the case of KV Thomas
Next Story