Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധാതുമണൽ ലഭ്യതകുറവ്;...

ധാതുമണൽ ലഭ്യതകുറവ്; കെ.എം.എം.എൽ പ്രവർത്തനം നിലക്കുന്നു

text_fields
bookmark_border
ധാതുമണൽ ലഭ്യതകുറവ്; കെ.എം.എം.എൽ പ്രവർത്തനം നിലക്കുന്നു
cancel


കൊ​ല്ലം: ധാ​തു​മ​ണ​ൽ ല​ഭ്യ​ത​കു​റ​വ്​ കാ​ര​ണം പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ച​വ​റ കെ.​എം.​എം.​എ​ൽ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്‌. കു​ത്തു​ക​ക​ൾ​ക്ക്​ ഒ​ത്താ​ശ​ചെ​യ്ത്​ ധാ​തു​മ​ണ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ കൃ​ത്രി​മ പ്ര​തി​സ​ന്ധി​യാ​ണി​തെ​ന്നും ആ​ക്ഷേ​പം.

നി​ല​വി​ൽ ക​മ്പ​നി​യി​ൽ ധാ​തു​മ​ണ​ൽ വേ​ർ​തി​രി​ക്കു​ന്ന മി​ന​റ​ൽ സെ​പ്പ​റേ​ഷ​ൻ യൂ​നി​റ്റ്‌ (എം.​എ​സ്​ യൂ​നി​റ്റ്) പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​ത്‌ ര​ണ്ടു​ മാ​സ​ത്തേ​ക്കു​ള്ള മ​ണ്ണു മാ​ത്ര​മാ​ണ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ധാ​തു​മ​ണ​ൽ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​യൂ​നി​റ്റ്‌ അ​ധി​കം​വൈ​കാ​തെ അ​ട​ച്ചി​ടേ​ണ്ടി​വ​രും. മാ​ത്ര​മ​ല്ല, യൂ​നി​റ്റി​ലെ യ​ന്ത്ര​ങ്ങ​ൾ തു​രു​മ്പെ​ടു​ത്ത്​ ന​ശി​ച്ച നി​ല​യി​ലു​മാ​ണ്. ഇ​ക്കാ​ല​മ​ത്ര​യും അ​ത്​ ന​ന്നാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​തു​പോ​ലെ നാ​ല്​ യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങാ​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

ആ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നാ​ണ്​ ഇ​വി​ടേ​ക്ക്​ ധാ​തു​മ​ണ​ൽ എ​ത്തി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഇ​തു​വ​രെ തോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്ന് മ​ണ്ണ്‌ എ​ത്തി​യി​ല്ല. ക​ട​ലാ​ക്ര​മ​ണ​വും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​വും മൂ​ലം നീ​ണ്ട​ക​ര​യി​ൽ കെ.​എം.​എം.​എ​ൽ ഖ​ന​നം ചെ​യ്യു​​ന്നി​ല്ല. ച​വ​റ ഐ.​ആ​ർ.​ഇ​യി​ലേ​ക്കും തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നാ​ണ്​ ധാ​തു​മ​ണ​ൽ എ​ത്തി​ക്കു​ന്ന​ത്.

എം.​എ​സ്‌ യൂ​നി​റ്റി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‌ ഒ​രു വ​ർ​ഷം ആ​റു​ല​ക്ഷം ട​ൺ ധാ​തു​മ​ണ​ൽ (റാ​സാ​ന്റ്‌) ആ​വ​ശ്യ​മാ​ണ്‌. കു​റെ​ക്കാ​ല​മാ​യി പൊ​ന്മ​ന​യി​ലെ​യും തോ​ട്ട​പ്പ​ള്ളി​യി​ലെ​യും ധാ​തു​മ​ണ​ൽ ശേ​ഖ​ര​മാ​ണ്‌ ക​മ്പ​നി​യെ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്‌. നി​ല​വി​ൽ പൊ​ന്മ​ന​യി​ൽ മാ​ത്രം ഖ​ന​നം ന​ട​ത്തി ക​മ്പ​ന​ക്ക്​ അ​ധി​ക​കാ​ലം മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല. ധാ​തു​മ​ണ​ൽ ല​ഭ്യ​ത കു​റ​വി​ൽ ക​മ്പ​നി നി​ർ​ത്ത​ലാ​ക്കു​മെ​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച്​ മ​ണ​ൽ ഇ​റ​ക്കു​മ​തി​ക്ക് ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യാ​ണ്​ സൂ​ച​ന. അ​ദാ​നി​യ​ട​ക്കം വ​ൻ​കി​ട ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ്​ ആ​ക്ഷേ​പം.

മ​ണ്ണി​ൽ​നി​ന്ന് ധാ​തു​ക്ക​ൾ വേ​ർ​തി​രി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ന്ദ്ര നി​യ​മ​പ്ര​കാ​രം കെ.​എം.​എം.​എ​ല്ലി​നും ഐ.​ആ​ർ.​ഇ​ക്കും മാ​ത്ര​മാ​ണ്‌. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ക​ദേ​ശം 15 ല​ക്ഷം ട​ൺ മ​ണ്ണാ​ണ്‌ തോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്ന് ഈ ​ക​മ്പ​നി​ക​ളി​ൽ എ​ത്തി​യ​ത്‌.

നീ​ണ്ട​ക​ര മു​ത​ൽ ആ​ല​പ്പാ​ട്‌ വ​രെ എ​ട്ട്‌ ബ്ലോ​ക്കാ​യി തി​രി​ച്ചാ​ണ്‌ ഇ​രു ക​മ്പ​നി​ക​ൾ​ക്കും മ​ണ​ൽ ഖ​ന​നം ന​ട​ത്താ​ൻ അ​വ​കാ​ശം. ഈ ​മ​ണ​ലി​ൽ​നി​ന്നും എം.​എ​സ്‌ യൂ​നി​റ്റി​ൽ വേ​ർ​തി​രി​ക്കു​ന്ന​ത്‌ ഇ​ൽ​മ​നൈ​റ്റ്‌, സി​ർ​ക്കോ​ൺ, റൂ​ട്ടൈ​ൽ, സി​ലി​മ​നൈ​റ്റ്‌ എ​ന്നി​വ​യാ​ണ്‌. ഇ​തി​ൽ ഇ​ൽ​മ​നൈ​റ്റ്‌ കെ.​എം.​എം.​എ​ല്ലി​ലെ ടി.​പി യൂ​നി​റ്റി​ന്‌ ന​ൽ​കും. ബാ​ക്കി ധാ​തു​ക്ക​ൾ പു​റ​ത്ത്‌ വി​ൽ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ഇ​ൽ​മ​നൈ​റ്റി​ൽ നി​ന്നാ​ണ്‌ ടി.​പി യൂ​നി​റ്റ്‌ ടൈ​റ്റാ​നി​യം പി​ഗ്‌​മെ​ന്റ്‌ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്‌. ഒ​രു​വ​ർ​ഷം 75000 ട​ൺ ഇ​ൽ​മ​നൈ​റ്റ്‌ ടി.​പി യൂ​നി​റ്റി​ന്‌ ആ​വ​ശ്യ​മാ​ണ്‌. നി​ല​വി​ൽ എം.​എ​സ്‌ യൂ​നി​റ്റി​ൽ​നി​ന്ന് ന​ൽ​കു​ന്ന​ത്‌ 50000 ട​ൺ മാ​ത്രം. ബാ​ക്കി 25,000 ട​ൺ 75 കോ​ടി രൂ​പ ന​ൽ​കി കെ.​എം.​എം.​എ​ൽ ഐ.​ആ​ർ.​ഇ​യി​ൽ​നി​ന്ന് വാ​ങ്ങു​ക​യാ​ണ്‌.

നീ​ണ്ട​ക​ര പ​രി​മ​ണ​ത്തു​നി​ന്ന് ഖ​ന​ന​ത്തി​ന്‌ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള തു​ട​ർ​ന​ട​പ​ടി വൈ​കു​ന്ന​തും കെ.​എം.​എം.​എ​ല്ലി​ന്റെ ഭാ​വി അ​നി​ശ്‌​ചി​ത​ത്വ​ത്തി​ലാ​ക്കും. ധാ​തു​മ​ണ​ലി​ൽ​നി​ന്ന് വി​വി​ധ മൂ​ല​ക​ങ്ങ​ൾ വേ​ർ​തി​രി​ക്കു​ന്ന​തി​ലൂ​ടെ​യും മൈ​നി​ങ് ജി​യോ​ള​ജി വ​ഴി സ​ർ​ക്കാ​റി​ന്‌ റോ​യ​ൽ​റ്റി​യാ​യി ഒ​രു​വ​ർ​ഷം മൂ​ന്നു​കോ​ടി രൂ​പ ല​ഭി​ക്കു​ന്നു​ണ്ട്‌. ധാ​തു​മ​ണ​ൽ വേ​ർ​തി​രി​ക്കു​ന്ന​തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന മോ​ണോ​സൈ​റ്റ്‌ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക്രാ​ക്കി​ങി​ലൂ​ടെ ഓ​ക്‌​സൈ​ഡ്‌ ഉ​ൽ​പാ​ദി​പ്പി​ക്കാ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavarakmmlKollamMineral sand
News Summary - കെ.എം.എം.എൽ പ്രവർത്തനം നിലക്കുന്നു
Next Story