കെ.എം.സി.ടി ഫീസ് ഹരജികളിലെ തീർപ്പിന് വിധേയമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജിലെ 2020-21 വർഷത്തെ എം.ബി.ബി.എസ് കോഴ്സിെൻറ വാർഷിക ഫീസായി ഫീസ് നിർണയ സമിതി നിശ്ചയിച്ച 5,53,070 രൂപ നടപ്പാക്കുന്നത് ഇതുസംബന്ധിച്ച ഹരജികളിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് ൈഹകോടതി.
കോടതി ഉത്തരവിനെത്തുടർന്ന് സമിതി പുനർ നിർണയിച്ച ഫീസ് നിരക്ക് ചോദ്യംചെയ്ത് കോളജ് ട്രസ്റ്റി ഡോ. കെ.എം. നവാസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.എം. െഷഫീഖ്, ജസ്റ്റിസ് പി.എസ്. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
കോളജ് അധികൃതർ നൽകിയ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റുൾപ്പെടെ രേഖകളുടെ അടിസ്ഥാനത്തിലും ഹരജിക്കാരനിൽനിന്ന് നേരിട്ട് തെളിവെടുത്തുമാണ് സമിതി ഫീസ് നിശ്ചയിച്ചത്.
ഇത് ഏറെ കുറവാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. 9.9 ലക്ഷം രൂപ വാർഷിക ഫീസ് നിരക്ക് നിർണയിക്കാൻ മതിയായ രേഖകൾ നൽകിയിട്ടും ഏറ്റവും കുറഞ്ഞ ഫീസ് നിരക്കാണ് അനുവദിച്ചതെന്നായിരുന്നു ഹരജിയിലെ ആരോപണം.

