Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീറ്റ് ബെല്‍റ്റിലെ...

സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്‍റേതെന്ന് ഫോറൻസിക് ഫലം

text_fields
bookmark_border
Sreeram
cancel

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെ ട്ട കേസില്‍ നിര്‍ണായക ശാസ്ത്രീയ തെളിവുകള്‍ പൊലീസിന്​ ലഭിച്ചു. അപകടത്തിൽപെട്ട കാറി​െൻറ ൈഡ്രവർ സീറ്റിലെ സീറ്റ് ബെൽറ്റ് ക്ലിപ്പിൽനിന്ന് ലഭിച്ച വിരലടയാളം ശ്രീറാമി​േൻറതാണെന്ന് വ്യക്​തമാക്കിയുള്ള ഫിംഗർപ്രിൻറ് ബ്യൂറോയുട െ റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി. അപകടസമയത്ത്​ കാർ ഓടിച്ചിരുന്നത് വഫ ഫിറോസാണെന്ന ശ്രീറാമി​െൻറ വാദം തള ്ളുന്നതാണ് റിപ്പോർട്ട്.

എന്നാൽ, കാറി​െൻറ ഡോർ ഹാൻഡിൽ, സ്​റ്റിയറിങ്​ എന്നിവയിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ പരിശോധന പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ വ്യക്തമായിട്ടില്ല. അപകടം നടന്ന് മണിക്കൂറുകൾക്ക്​ ശേഷമാണ് വിരലടയാള വിദഗ്​ധർ വിരലടയാളങ്ങൾ ശേഖരിച്ചത്. ഫോറൻസിക്, വിരലടയാളം സംഘങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ വാഹനം അപകടസ്​ഥലത്തുനിന്ന് മാറ്റിയതും പരിശോധനക്ക് മുമ്പ് മഴ പെയ്തതും ഡോർ ഹാൻഡിലിൽനിന്ന് വ്യക്തമായ തെളിവ് ലഭിക്കുന്നതിന് തടസ്സമായി.

ഇതിനിടയിൽ, ശ്രീറാം വെങ്കിട്ടരാമൻ വാഹനമോടിക്കുന്നതും വഫ ഇടതുവശത്തെ സീറ്റിൽ ഇരിക്കുന്നതുമായ വ്യക്തമായ കാമറ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്​ ലഭിച്ചു. മുഖ്യസാക്ഷികൾ അടക്കമുള്ളവരുടെ രഹസ്യമൊഴികളും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെയും വഫ ഫിറോസിനെയും പൊലീസ്​ ചോദ്യംചെയ്തു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും വഫയുടെ മൊഴിയിലുണ്ട്.

ആഗസ്​റ്റ്​ മൂന്നിന് പുലർച്ചെ ഒന്നിനാണ് ശ്രീറാം സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. വഫ ഫിറോസി​െൻറ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ശ്രീറാം മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് നേരത്തെ കോടതിയില്‍ സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssreeram venkittaramanmalayalam newsKM Basheer
News Summary - KMB Death Case: Forensic Result Against Sreeram-Kerala News
Next Story