Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാൺലൈനാക്കി കച്ചവടം...

ഒാൺലൈനാക്കി കച്ചവടം വർധിപ്പിക്കാം; കെ.എം സ്​റ്റോറിലൂടെ 

text_fields
bookmark_border
km-store
cancel

കൊച്ചി: ഒാ​ൺ​ലൈ​ൻ ക​ച്ച​വ​ട​ത്തി​​െൻറ  വ​ര​വോ​ടെ ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ന​ഷ്​​ട​മാ​യ ക​ച്ച​വ​ടം ഒാ​ൺ​ലൈ​നി​ലൂ​ടെ ത​ന്നെ തി​രി​ച്ചു​പി​ടി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​ കേ​ര​ള മാ​ർ​ക്ക​റ്റ്​ സ്​​റ്റോ​ർ എ​ന്ന കെ.​എം സ്​​റ്റോ​ർ. വെ​ബ്​​സൈ​റ്റ്​ ഉ​ണ്ടാ​ക്ക​ൽ, ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക​യു​ണ്ടാ​ക്ക​ൽ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്​ തു​ട​ങ്ങി​യ​വ​യു​ടെ സ​ങ്കീ​ർ​ണ​ത​ക​ളും പ​ണ​ച്ചെ​ല​വു​മാ​യി​രു​ന്നു ചെ​റു​കി​ട ബി​സി​ന​സു​കാ​ർ​ക്ക്​ ഒാ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ന്​​ ത​ട​സ്സം. എ​ന്നാ​ൽ  kmstore.in എ​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തോ​ടെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും   ഒാ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​​െൻറ ഭാ​ഗ​മാ​വാം.

ര​ജി​സ്​​റ്റ​ർ ചെ​യ്​​താ​ൽ  ക​ച്ച​വ​ട​ക്കാ​ർ​ക്ക്  അ​വ​രു​ടെ സ്ഥാ​പ​ന​ത്തി​​െൻറ പേ​രി​ൽ  ത​ന്നെ ഓ​ൺ​ലൈ​ൻ സ്​​റ്റോ​ർ ല​ഭി​ക്കും. അ​തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ലി​സ്​​റ്റ്​ ചെ​യ്യാം. അ​ത​ത്​ പ്ര​ദേ​ശ​ങ്ങ​ളി​ലോ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യോ സം​സ്ഥാ​ന ത​ല​ത്തി​ലോ മാ​ർ​ക്ക​റ്റ്​ ചെ​യ്യാ​നും സ​ഹാ​യി​ക്കും.​സ്വ​ന്ത​മാ​യി കേ​ക്ക് പോ​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന പു​തു സം​രം​ഭ​ക​ർ​ക്കും ഓ​ൺ​ലൈ​ൻ ബി​സി​ന​സി​​െൻറ സാ​ധ്യ​ത​ക​ൾ തേ​ടാം. 
കെ.​എം സ്​​റ്റോ​ർ ആ​പ്​  അ​ല്ലെ​ങ്കി​ൽ വെ​ബ്സൈ​റ്റ് തു​റ​ക്കു​ന്ന ഉ​പ​ഭോ​ക്താ​വി​ന്​ മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക അ​ത​ത്​ പ്ര​ദേ​ശ​ത്തെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ്. സ്​​റ്റോ​റി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം ഈ ​വെ​ർ​ച്വ​ൽ സ്​​റ്റോ​റി​ൽ​നി​ന്ന്​ വാ​ങ്ങാ​നാ​കും. ഇ​ട​പാ​ട്​ ക​ട​യു​ട​മ​യും ഉ​പ​ഭോ​ക്താ​വും നേ​രി​ട്ടാ​ണ്. കെ.​എം സ്​​റ്റോ​ർ ഇ​വ​രെ ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം മാ​ത്ര​മാ​ണ്.

സ​്​​റ്റോ​റി​ൽ  ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തോ​ടെ ഒ​രു വ​ർ​ഷ​ത്തേ​ക്ക്  2000 രൂ​പ ന​ൽ​കി​യാ​ൽ ക​ച്ച​വ​ട​ക്കാ​ര്‍ക്ക് അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡി​ജി​റ്റ​ലാ​യി പ​ര​സ്യം ചെ​യ്യാ​നും  അ​വ​സ​ര​മു​ണ്ട്. ലോ​ക്ഡൗ​ണി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക്  ഈ ​സേ​വ​നം ഒ​രു വ​ർ​ഷ​ത്തേ​ക്ക്  സൗ​ജ​ന്യ​വു​മാ​ണ് . www.kmstore.in എ​ന്ന വെ​ബ്‌​സൈ​റ്റി​ന് പു​റ​മെ  ആ​ൻ​ഡ്രോ​യി​​ഡ്​ ഫോ​ണു​ക​ളി​ലും ​ഐ​ഫോ​ണി​ലും മൊ​ബൈ​ൽ ആ​പ്​ ല​ഭ്യ​മാ​ണ്. ഏ​തു​ത​രം ബി​സി​ന​സി​നും സേ​വ​ന​മേ​ഖ​ല​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണി​ത്. എ​ൻ​ജി​നീ​യ​റി​ങ്​ പൂ​ർ​ത്തി​യാ​യ​  റോ​ഷ​ൻ എ​ന്ന മ​ല​യാ​ളി യു​വാ​വി​​െൻറ സ്​​റ്റാ​ർ​ട്ട​പ്​ ​സം​രം​ഭ​മാ​ണ്​  കേ​ര​ള  മാ​ർ​ക്ക​റ്റ് സ്​​റ്റോ​ർ. ബ​ഹു​രാ​ഷ്​​ട്ര ഓ​ൺ​ലൈ​ൻ ക​മ്പ​നി​ക​ളു​ടെ വ​ര​വോ​ടെ ക​ച്ച​വ​ടം കു​റ​ഞ്ഞ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക്​ വ​ലി​യ സ​ഹാ​യ​മാ​ണ്​​ കെ.​എം.​സ്​​റ്റോ​ർ എ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsonline shoppingmalayalam newsKM Store
News Summary - K.M Store online app-Kerala news
Next Story