Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം ഷാജിയുടെ ലേഖനത്തിനെതിരെ സമസ്ത യുവനേതാവ് രംഗത്ത്

text_fields
bookmark_border
കെ.എം ഷാജിയുടെ ലേഖനത്തിനെതിരെ സമസ്ത യുവനേതാവ് രംഗത്ത്
cancel

കോഴിക്കോട്: മുസ്ലിംലീഗ് നേതാവും എം.എല്‍.എയുമായ കെ.എം ഷാജി  മാതൃഭൂമി ദിനപത്രത്തില്‍  ഐ.എസ് വിഷയത്തില്‍ എഴുതിയ ലേഖനത്തിനെതിരെ സമസ്ത യുവ നേതാവിന്‍െറ ഫേസ്ബുക്ക് പോസ്റ്റ്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ‘കേരളത്തിലെ ഐ.എസ്: വളംവെച്ചതാര്’ എന്ന ലേഖനത്തിനെതിരെയാണ്  ഇ.കെ വിഭാഗം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും സുപ്രഭാതം ദിനപത്രം സി.ഇ.ഒയുമായ മുസ്തഫ മുണ്ടുപാറ  രംഗത്തത്തെിയത്.

സലഫിസത്തെ വെള്ളപൂശാന്‍ ഷാജി ഒട്ടകപ്പക്ഷി നയം സ്വീകരിക്കുന്നതായും ലേഖകന്‍െറ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും മുസ്തഫ ആരോപിക്കുന്നു. ‘ഷാജി വിധേയനാകുമ്പോള്‍’ എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നത് സലഫിസത്തെ വെള്ളപൂശാനാണെന്നും ലേഖകന്‍ സലഫിസത്തിന് വിധേയപ്പെട്ടുപോയോ എന്ന് ആരും ശങ്കിച്ചു പോകുമെന്നും പോസ്റ്റില്‍ പറയുന്നു.  നിലവിലെ ഐ.എസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രാദേശിക, ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ മൗദൂദിസത്തിന്‍െറ സാന്നിധ്യം പ്രകടമായി ദൃശ്യമല്ളെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - km shaji
Next Story