Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായി കേരളത്തിന്‍റെ അന്തകവിത്തെന്ന് കെ.എം ഷാജി

text_fields
bookmark_border
മുസ് ലിം ലീഗിലെ റിബലാണെന്ന വിമര്‍ശനം അലങ്കാരമാണ്
km shaji
cancel

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി അഴീകോട് എം.എൽ.എ കെ.എം ഷാജി. കേരളത്തിന്‍റെ അന്തകവിത്താണ് പിണറായി വിജയനെന്ന് കെ.എം. ഷാജി പറഞ്ഞു. മുഖ്യമന്ത്രി തന്നെ പിന്തുടർന്ന് തകർക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിൽ വൈരം കാണിക്കുന്നൊരാൾ രാഷ്ട്രീയത്തിൽ വേറെയില്ലെന്നും ഷാജി പറഞ്ഞു. ഇഞ്ചി കൃഷി ചെയ്ത് തന്നെയാണ് പണം സമ്പാദിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കെ.എം. ഷാജി വ്യക്തമാക്കി.

അഴീക്കോടാണ് തനിക്ക് ഏറ്റവും സുരക്ഷിത മണ്ഡലം. ആരോപണങ്ങൾ ഉയരുന്ന സമയത്ത് പിന്മാറിയാൽ ക്ഷീണമാണ്. പാർട്ടി പറഞ്ഞാൽ മാത്രം മത്സരത്തിൽ നിന്ന് പിൻമാറും. കാസർകോട് സീറ്റിലേക്ക് മാറാൻ ശ്രമിച്ചെന്ന പ്രചാരണം തെറ്റാണ്.

മുസ് ലിം ലീഗിനടുത്ത് റിബലാണെന്ന വിമര്‍ശനം തനിക്ക് അലങ്കാരമാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വ്യത്യാസം ആശയപരമാണ്. ഏതിർപ്പുകൾ അദ്ദേഹത്തോട് നേരിട്ട് പറയാറുണ്ടെന്നും ഷാജി വ്യക്തമാക്കി.

പാർട്ടിക്കകത്തെ റിബൽ ആണെന്ന മാധ്യമ വാർത്തകളിൽ സന്തുഷ്ടനാണ്. തന്നെ പോലെ എതിർപ്പുയർത്താൻ സി.പി.എമ്മിലെ യുവനേതാവിന് പറ്റുമോയെന്നും കെ.എം ഷാജി ചാനൽ അഭിമുഖത്തിൽ ചോദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story