തനിക്ക് മുംബൈയിലെ ഗുണ്ടാസംഘത്തിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി
text_fieldsകണ്ണൂർ: തനിക്കെതിരേ വധഭീഷണിയെന്ന് വെളിപ്പെടുത്തലുമായി കെ.എം. ഷാജി എം.എൽ.എ. തന്നെ കൊലപ്പെടുത്താൻ മുംബൈ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയെന്ന് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിയതായും ഷാജി അറിയിച്ചു.
തന്റെ നിലപാടുകളുടെ പേരിലാണ് ഭീഷണിയുണ്ടായിരിക്കുന്നത്. ഇതിനു പിന്നിൽ മുംബൈയിലെ ഗുണ്ടാസംഘമാണ്. 25 ലക്ഷം രൂപക്ക് മുംബൈ അധോലോക സംഘത്തിന് ക്വട്ടേഷൻ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടൻ പുറത്തു വിടുമെന്ന് കെ.എം ഷാജി അറിയിച്ചു.
കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തിൽ നിന്നാണ് ഗൂഢാലോചന നടന്നത്. 25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷൻ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടൻ പുറത്തു വിടുമെന്ന് കെ.എം ഷാജി അറിയിച്ചു.
ശബ്ദരേഖയടക്കമാണ് കെ.എം.ഷാജി പരാതി നൽകിയിരിക്കുന്നത്. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവർക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നെന്നും പരാതിയിൽ പറയുന്നു.