Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതസൗഹാർദം ലീഗിന്‍റെ മാത്രം ബാധ്യതയല്ലെന്ന്​ കെ.എം.ഷാജി

text_fields
bookmark_border
മതസൗഹാർദം ലീഗിന്‍റെ മാത്രം ബാധ്യതയല്ലെന്ന്​ കെ.എം.ഷാജി
cancel

മലപ്പുറം: മതസൗഹാർദം മുസ്​ലിം ലീഗിന്‍റെ മാത്രം ബാധ്യതയല്ലെന്ന്​ കെ.എം.ഷാജി. സാമുദായിക നിലപാടുകളിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. മുസ്​ലിം ലീഗ്​ നേതൃയോഗത്തിലാണ്​ ഷാജിയുടെ പരാമർശം. യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ വിമർശിച്ച്​ കെ.എം.ഷാജിയും പി.എം സാദിഖലിയും രംഗ​ത്തെത്തി. പി.കെ ഫിറോസും നജീബ്​ കാന്തപുരവും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച്​ രംഗത്തെത്തി.

ദേശീയ പ്രശ്​നങ്ങളിലെ ഇടപെടലുകൾ തമാശയാക്കരുത്​. സംഘടനകാര്യങ്ങൾ ഭരണഘടന പ്രകാരമായിരിക്കണമെന്ന വിമർശനവും യോഗത്തിൽ ഷാജി ഉന്നയിച്ചു. സാമ്പത്തിക കാര്യങ്ങളും യോഗത്തിൽ ചർച്ചയായെന്നാണ്​ വിവരം.

സാമ്പത്തികാര്യങ്ങൾ ഒരാൾ മാത്രം ചെയ്യുന്ന രീതി ശരിയല്ല. പ്രധാന നേതാക്കൾ അറിഞ്ഞാകണം സാമ്പത്തിക ഇടപാടുകളെന്നും കെ.എം.ഷാജി പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടുമായി ബന്ധപ്പെട്ടും യോഗത്തിൽ വിമർശനം ഉയർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KM Shaji said that religious harmony is not the sole responsibility of the league
Next Story