അങ്ങനെ പുലിയായി നടന്നിരുന്ന ആളല്ലേ; മുഖ്യമന്ത്രിയുടെ കാര്യത്തിൽ സങ്കടമുണ്ടെന്ന് കെ.എം. ഷാജി
text_fieldsകെ.എം. ഷാജി
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുഖ്യമന്ത്രി പിണറായി വിജയനെ വിഷമിപ്പിക്കുന്നുണ്ടെന്ന് മുസ് ലിം ലീഗ് സെക്രട്ടറി കെ.എം. ഷാജി. സി.പി.എം കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം ഉയരുന്നു. പുലിയായി നടന്ന ആളല്ലെ എന്നും കെ.എം. ഷാജി പറഞ്ഞു.
സി.പി.എം അവരുടെ നിലപാട് തിരുത്തിയില്ലെങ്കിൽ ഉണ്ടാകാവുന്ന പരാജയം വലുതാണ്. ലീഗിനോട് കടുത്ത എതിരുള്ള ആളല്ല പിണറായി. ലീഗിനെ പ്രശംസിച്ച് അദ്ദേഹം പരിധിവിട്ടു പോയിട്ടുണ്ട്. ലീഗ് ഇത്രയും ഉഷാറാണെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് മനസിലാകുന്നത്.
ലീഗ് കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ സന്ദർഭത്തിൽ പിണറായിക്കൊപ്പം നിന്നേനെ. സി.പി.ഐ പറയുന്നത് പോലെ നിൽക്കില്ല. ലീഗിന് മാറാൻ മുഖമെങ്കിലും ഉണ്ട്. എന്നാൽ, മുഖം നഷ്ടപ്പെട്ട ഒരു പാർട്ടിയുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
19 ലോക്സഭ സീറ്റുകളിലെ പരാജയത്തിന്‍റെ കാരണമെന്തെന്ന അന്വേഷണം അവസാനിക്കുന്നത് പിണറായിയുടെ മുഖത്താണ്. അദ്ദേഹത്തിന്‍റെ മുഖം മാറണമെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ പറയുന്നുണ്ടെന്നും കെ.എം. ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

