Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോട്ടീസ്​ നൽകിയില്ല,...

നോട്ടീസ്​ നൽകിയില്ല, വീട്​ പൊളിക്കുമെന്നത്​ തമാശ, എല്ലാം രാഷ്​ട്രീയം -കെ.എം ഷാജി

text_fields
bookmark_border
നോട്ടീസ്​ നൽകിയില്ല, വീട്​ പൊളിക്കുമെന്നത്​ തമാശ, എല്ലാം രാഷ്​ട്രീയം -കെ.എം ഷാജി
cancel

കോഴിക്കോട്​: വീട്​ പൊളിക്കുമെന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്​​ കോർപറേഷൻ തനിക്ക്​ നോട്ടീസ്​ നൽകിയിട്ടില്ലെന്ന്​ കെ.എം ഷാജി എം.എൽ.എ. വീട്ടിലോ ഭാര്യക്കോ അങ്ങനെയൊരു നോട്ടീസ്​ നൽകിയിട്ടില്ലെന്നും കോർപറേഷനിൽ വിളിച്ചുചോദിച്ചപ്പോൾ അങ്ങനെയൊരു നോട്ടീസ്​ ഇറക്കിയിട്ടില്ലെന്നാണ്​ അറിഞ്ഞതെന്നും ഷാജി മാധ്യമങ്ങളോട്​ പ്രതികരിച്ചു.

''സാമ്പത്തികമായി അത്യാവശ്യം ഉയർന്ന സാഹചര്യത്തിൽ വളർന്ന തനിക്ക്​ ത​െൻറ സാമ്പത്തിക ​സ്രോതസ്സുകൾ കൃത്യമായി വെളിപ്പെടുത്താൻ കഴിയും. പിണറായിയും കോടിയേരിയും ഇ.പി ജയരാജനും വീടുണ്ടാക്കിയ ഗണത്തിൽ എന്നെ കൂ​ട്ടേണ്ട. ഈ വീട്​ വാങ്ങിയത്​ 2012ലാണ്​. സ്​കൂളിൽനിന്നും കോഴവാങ്ങിയെന്ന ആരോപണം 2014ലേതാണ്​​.

ലീഗിനകത്ത്​ തനിക്കെതിരെ യാതൊരു ഗൂഢാലോചനയുമില്ല. അങ്ങനെയാണെങ്കിൽ സംസ്ഥാനസെക്രട്ടറിയായ ഞാനത്​ അറിയേണ്ടതാണ്​. നിയമവിരുദ്ധമായ ഒരു നിർമാണവും നടന്നിട്ടില്ല. എല്ലാം വെറും രാഷ്​ട്രീയമാണ്​''- കെ.എം ഷാജി പറഞ്ഞു.

ഷാജിയുടെ വീട്​ കെട്ടിട നിർമാണചട്ടങ്ങൾ ലംഘിച്ചാണ്​ നിർമിച്ചതെന്ന്​ ചൂണ്ടിക്കാട്ടി കോഴിക്കോട്​ കോർപറേഷൻ പൊളിച്ച്​ നീക്കാൻ നോട്ടീസ്​ നൽകിയിരുന്നു.കോർപറേഷൻ അനുമതി നൽകിയ പ്ലാനി​േനക്കാൾ വിസ്​തീർണം കൂട്ടി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ ​അധികഭാഗം െപാളിച്ചു നീക്കണമെന്നാവശ്യപ്പെട്ട്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​.

അ​ഴീ​ക്കോ​ട്​ ​ഹൈ​സ്​​കൂ​ളി​ൽ പ്ല​സ്​ ടു ​കോ​ഴ്​​സ്​ അ​നു​വ​ദി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന കേ​സി​ൽ എ​ൻ​ഫോ​ഴ്​​സ്​​​െ​മ​ൻ​റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​െൻറ നിർദേശ പ്രകാരം കോർപറേഷൻ അധികൃതർ കഴിഞ്ഞ ദിവസം എം.എൽ.എയുടെ വീ​ട്​ അളന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഷാജിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikkode corperationKM Shaji
Next Story