Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
KM Shaji
cancel
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ഷാജി...

കെ.എം. ഷാജി ഹാജരാക്കിയത്​ 19 രേഖകൾ; 10 വർഷത്തെ വരവ്​ ചെലവ്​ കണക്കുകൾ ഹാജരാക്കണം

text_fields
bookmark_border

കോഴിക്കോട്​: പ്ലസ്​ടു കോഴ, നികുതിവെട്ടിപ്പ്​ കേസുകളിൽ അന്വേഷണം നേരിടുന്ന മുസ്​ലിം ലീഗ്​ നേതാവും എം.എൽ.എയുമായ കെ.എം. ഷാജി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റിന്​ മുമ്പിൽ ഹാജരാക്കിയത്​ 19 രേഖകൾ. പാസ്​പോർട്ട്​, വസ്​തുക്കളുടെ ആധാരം, ബാങ്ക്​ സ്​റ്റേറ്റ്​മെൻറുകൾ, വീടി​െൻറ പ്ലാൻ തയാറാക്കിയ എൻജിനീയറുടെ വിവരങ്ങൾ, വീടി​ന്​ പെർമിറ്റ്​ ലഭിച്ച രേഖകൾ തുടങ്ങിയവയാണ്​ ഹാജരാക്കിയത്​.

അതേസമയം കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ്​ ഫണ്ടുകളെക്കുറിച്ചും അന്വേഷണം നടത്തും. കഴിഞ്ഞ 10 വർഷത്തെ വരവ്​ ചെലവ്​ കണക്കുകളുടെ ഫ്ലോ ചാർട്ട്​ ഹാജരാക്കാൻ ഇ.ഡി നിർദേശം നൽകുകയും ചെയ്യും. പണം വന്ന തീയതി, ചെലവാക്കിയ വിവരങ്ങൾ, പണം അയച്ചയാളുടെ വിവരങ്ങൾ ​എന്നിവ ഫ്ലോ ചാർട്ടിൽ കാണിക്കണം. 10 ദിവസത്തിനകം ഫ്ലോ ചാർട്ട്​ ഹാജരാക്കാനാണ്​ നിർദേശം നൽകിയത്​.

കഴിഞ്ഞ ദിവസങ്ങളിൽ ​െക.എം. ഷാജിയെ ഇ.ഡി ചോദ്യം ചെയ്​തിരുന്നു. രണ്ടു ദിവസങ്ങളിലും ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകി ​വരെ നീണ്ടു. അഴീക്കോട്​ ഹൈസ്​കൂളിൽ പ്ലസ്​ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആക്ഷേപത്തെ തുടർന്നായിരുന്നു ഇ.ഡിയുടെ ആദ്യ അ​േന്വഷണം. പിന്നീട്​ ആഡംബര വീട്ടിലേക്കും നികുതിവെട്ടിപ്പിലേക്കും അന്വേഷണം നീള​ുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueEnforcement DirectorateKM Shaji
Next Story