Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിജിലൻസ് പരാതിയിൽ സ്പീക്കർ ഒറ്റദിവസംകൊണ്ട് നടപടി പൂർത്തിയാക്കി -ഉമ്മൻചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: കെ.എം. ഷാജിക്കെതിരായ പരാതിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എല്ലാ നടപടിയും ഒറ്റദിവസം കൊണ്ട് പ ൂർത്തിയാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
ഷാജിയോട് സ്പീക്കർ കാര്യം അന്വേഷിച്ചിട്ടില്ല. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം നടപടി പാടില്ലായിരുന്നു. എല്ലാവരും യോജിച്ച് പ്രവർത്തിക്കുന്ന ഇക്കാലത്ത് ഇതുേപാലൊരു നടപടി ശരിയായില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം സ്പീക്കർക്കെതിരെ ആരോപണവുമായി വീണ്ടും കെ.എം. ഷാജി രംഗത്തെത്തി. സ്പീക്കറുടെ ഓഫിസ് കൃത്രിമ രേഖയുണ്ടാക്കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പഴയ തീയതി ഇടുകയായിരുന്നു. ഗവർണറുടെ അനുമതിയോടെയാണ് വെള്ളിയാഴ്ച ഉത്തരവിറക്കിയതെന്നും കെ.എം. ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
