Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതടങ്കൽ പാളയം: സംസ്ഥാന...

തടങ്കൽ പാളയം: സംസ്ഥാന സർക്കാർ നിലപാട്​ വ്യക്​തമാക്കണം -കെ.എം. ഷാജി

text_fields
bookmark_border
തടങ്കൽ പാളയം: സംസ്ഥാന സർക്കാർ നിലപാട്​ വ്യക്​തമാക്കണം -കെ.എം. ഷാജി
cancel

കോഴിക്കോട്​: ​പൗരത്വ പട്ടികയിൽ നിന്ന്​ പുറത്ത്​ പോകുന്നവരെ പാർപ്പിക്കാനുള്ള തടങ്കൽപാളയത്തി​​െൻറ നിർമ്മാണത്തിൽ സംസ്ഥാന സർക്കാർ നിലപാട്​ വ്യക്​തമാക്കണമെന്ന്​ കെ.എം ഷാജി എം.എൽ.എ. അസമിലെ പോലെ ഡിറ്റൻഷൻ ക്യാമ്പുകൾ മഹാരാഷ്​ട്രയിൽ ഉണ്ടാവില്ലെന്ന്​ ഉദ്ധവ്​ താക്കറെ സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​. ഒരു സംസ്ഥാനത്ത്​ ചുരുങ്ങിയത്​ ഒരു തടങ്കൽ പാളയമെങ്കിലും നിർമ്മിക്കണമെന്ന്​ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിശദീകരണം പിണറായി സർക്കാറിന്​ എന്തുകൊണ്ട്​ പുറത്തിറക്കാൻ കഴിയുന്നില്ലെന്ന്​ ഷാജി ചോദിച്ചു. ഇക്കാര്യം വ്യക്​തമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി, ചീഫ്​ സെക്രട്ടറി, ആഭ്യന്തര വകുപ്പ്​ അഡീഷണൽ ചീഫ്​ സെക്രട്ടറി എന്നിവർക്ക്​​ വിവരാവകാശ നിയമപ്രകാരം നോട്ടീസയച്ചിട്ടുണ്ടെന്ന്​ കെ.എം ഷാജി ഫേസ്​ബുക്കിൽ പോസ്​റ്റിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKCAA protestAnti CAA protestM Shaji
News Summary - K.M Shaji facebook-Kerala news
Next Story