Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ഷാജിയുടെ...

കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ്​ റദ്ദാക്കൽ: സ്​റ്റേ ഹരജിയിൽ വിധി പിന്നീട്​

text_fields
bookmark_border
കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ്​ റദ്ദാക്കൽ: സ്​റ്റേ ഹരജിയിൽ വിധി പിന്നീട്​
cancel

കൊച്ചി: അഴീക്കോട് നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ റദ്ദാക്കിയ​ത്​​​ സ്​റ്റേ ചെയ്​ത ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. തെരഞ്ഞെടുപ്പ്​ റദ്ദാക്കിയ നടപടി രണ്ടാഴ്​ചത്തേക്ക്​ സ്​റ്റേ ചെയ്​തിട്ടുണ്ടെങ്കിലും ഇത്​ തുടരണമോ തുടരുന്നെങ്കിൽ ഉപാധികളോടെ വേണമോ എന്നത്​ സംബന്ധിച്ചാണ്​ കോടതി തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പ്​ റദ്ദാക്കി തന്നെ അയോഗ്യനാക്കിയതിന്​ പിന്നാലെ കെ.എം. ഷാജിയാണ്​ ഉത്തരവിന്​ ​സ്​റ്റേ ആവശ്യപ്പെട്ട്​ ഹരജി നൽകിയത്​.

തെരഞ്ഞെടുപ്പിൽ കെ.എം. ഷാജി വർഗീയപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥിയായിരുന്ന എം.വി. നികേഷ് കുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് തെരഞ്ഞെടുപ്പ്​ റദ്ദാക്കുകയും എം.എൽ.എയായിരുന്ന ഷാജിയെ അയോഗ്യനാക്കുകയും ചെയ്​തത്​. ഇതിന്​ പിന്നാലെയാണ്​ ഉത്തരവിന്​ രണ്ടാഴ്​ചത്തേക്ക്​ സ്​റ്റേ അനുവദിച്ചത്​.അതേസമയം, ഹരജിക്കാരന് ഒരാഴ്​ചക്കകം 50,000 രൂപ കോടതിച്ചെലവ് നൽകാനുള്ള നിർദേശം പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇൗ തുക കെട്ടി​െവച്ചതായി ചൊവ്വാഴ്​ച കേസ്​ പരിഗണിക്ക​െവ ഷാജിയുടെ അഭിഭാഷകൻ അറിയിച്ചു.

എം.എൽ.എ എന്ന നിലയിൽ കെ.എം. ഷാജി പ്രതിഫലം കൈപ്പറ്റുന്നതും വോട്ടിങ്ങിൽ പങ്കെടുക്കുന്നതും തടയണമെന്നാണ് നികേഷ് കുമാറി​​​െൻറ വാദം. ഇക്കാര്യത്തിൽ സുപ്രീംകോടതി അടക്കം ഒ​േ​ട്ടറെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളതായു​ം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച രേഖകളും ഹാജരാക്കി. തുടർന്നാണ്​ ഹരജി വിധി പറയാൻ മാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam newsDisqualificationKM Shaji
News Summary - KM Shaji Disqualification Highcourt KM Shaji-Kerala News
Next Story