Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്താണ് എസ്.എഫ്.ഐ -കെ.എം ഷാജി

text_fields
bookmark_border
km shaji 8122
cancel

മലപ്പുറം: വിപ്ലവത്തിന്‍റെ പേര് പറഞ്ഞ് ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്തിന് ഇന്ന് കാമ്പസുകളിൽ കാണുന്ന പേരാണ് എസ്.എഫ്.ഐയെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. നഗ്​നരാവണം എന്ന് പറയുന്നു. മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യമുണ്ടാവുന്നു. കാണാനുള്ള കണ്ണിന്‍റെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യന്‍റെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിന്‍റെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമാണ് എസ്.എഫ്.ഐയെന്നും എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കാമ്പസ് പോർട്ടിക്കോ-ലീഡേഴ്സ് ഗാതറിങ്ങി' ൽ വിഷയാവതരണം നടത്തവെ അദ്ദേഹം കുറ്റപ്പെടുത്തി.

അതിന് നിന്ന് കൊടുക്കുമ്പോൾ നഷ്ടപ്പെടുന്നത് വ്യത്യസ്തതതയും വ്യക്തിത്വവും വ്യതിരിക്തതയുമാണ്. അതാണോ കാമ്പസിൽ ഉണ്ടാവണമെന്ന് പറയുന്നത്. മനുഷ്യരാകാനാണ് പഠിക്കേണ്ടതെന്നും ഷാജി കൂട്ടിച്ചേർത്തു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - km shaji criticize sfi
Next Story