Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
km shaji
cancel
Homechevron_rightNewschevron_rightKeralachevron_rightമ​ല​പ്പു​റ​ത്തെ...

മ​ല​പ്പു​റ​ത്തെ ശ​ക്​​തി കേ​ന്ദ്ര​ങ്ങ​ളി​ൽ സീ​റ്റെ​ന്ന പ്ര​തീ​ക്ഷ​യും മ​ങ്ങി; കെ.എം. ഷാജി അഴീക്കോട്ട്​ തന്നെ

text_fields
bookmark_border

ക​ണ്ണൂ​ർ: സു​ര​ക്ഷി​ത സീ​റ്റ്​ തേ​ടി​യു​ള്ള ചാ​ഞ്ചാ​ട്ട​ത്തി​നൊ​ടു​വി​ൽ കെ.​എം. ഷാ​ജി അ​ഴീ​ക്കോ​ട്ട്​ ത​ന്നെ. അ​ഴീ​ക്കോ​ട്​ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്​ ഷാ​ജി രം​ഗ​ത്തെ​ത്തി. അ​ഴീ​ക്കോ​ടു​നി​ന്ന്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ ജ​യി​ച്ച ഷാ​ജി ഇ​വി​ടെ മൂ​ന്നാ​മ​ങ്ക​ത്തി​ന്​ ഇ​​ല്ലെ​ന്ന്​ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

പ​ക​രം മ​റ്റൊ​രു സു​ര​ക്ഷി​ത സീ​റ്റ്​ എ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​വെ​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, അ​ത്​ ന​ട​ക്കി​ല്ലെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ഴീ​ക്കോ​ട്​ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. അ​ഴീ​ക്കോ​ട്​ വീ​ണ്ടു​മൊ​രു മ​ത്സ​ര​ത്തി​ന്​ ഇ​ല്ലെ​ന്ന സൂ​ച​ന ഷാ​ജി പ​ല​കു​റി ന​ൽ​കി​യി​രു​ന്നു. കാ​സ​ർ​കോ​ട്​ സീ​റ്റി​ലാ​യി​രു​ന്നു ഷാ​ജി​യു​ടെ നോ​ട്ടം.

എ​ന്നാ​ൽ, അ​വി​ടെ​നി​ന്ന്​ ക​ടു​ത്ത എ​തി​ർ​പ്പാ​ണ്​ ഉ​യ​ർ​ന്ന​ത്. പു​റം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രെ കെ​ട്ടി​യി​റ​ക്കു​ന്ന​തി​രാ​യ പ​രാ​തി പാ​ണ​ക്കാ​ട്​ വ​രെ​യെ​ത്തി. മ​ല​പ്പു​റ​ത്തെ ശ​ക്​​തി കേ​ന്ദ്ര​ങ്ങ​ളി​ൽ സീ​റ്റെ​ന്ന പ്ര​തീ​ക്ഷ​യും മ​ങ്ങി​യ​തോ​ടെ​യാ​ണ്​ അ​ഴീ​ക്കോ​ട്​ വേ​ണ്ടെ​ന്ന നി​ല​പാ​ട്​ മാ​റ്റി​യ​ത്. എ​ന്നാ​ൽ, അ​ഴീ​ക്കോ​ട്​ നി​ന്ന്​ താ​ൻ മാ​റേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​വി​ടെ മ​ത്സ​രി​ക്കി​ല്ലെ​ന്ന്​ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ്​ ഷാ​ജി ഇ​പ്പോ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Shajiassembly election 2021
News Summary - K.M. Shaji contest in Azhikode
Next Story