Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ്’ ആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെ.എം. ഷാജി

text_fields
bookmark_border
km shaji
cancel

തിരൂരങ്ങാടി: ‘അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ്’ കേരളത്തിലെ ആരോഗ്യമന്ത്രിയെന്ന അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. അവർ പൂര്‍ണ പരാജയമാണ്. വലിയ പ്രഗല്ഭയൊന്നുമല്ലെങ്കിലും കെ.കെ. ശൈലജക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. അവരെ വെട്ടി.

എന്നാൽ, നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യതയെന്താണ്. ഈ കപ്പലിന് ഒരു കപ്പിത്താനുണ്ടെന്ന പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിൽ ഉണ്ടായിട്ടുള്ളതെന്നും നിപയെക്കുറിച്ച് എന്ത് ശാസ്ത്രീയ റിപ്പോര്‍ട്ടാണ് സര്‍ക്കാറിന്റെ പക്കലുള്ളതെന്നും അദ്ദേഹം ചോദിച്ചു.

തിരൂരങ്ങാടിക്ക് സമീപം കുണ്ടൂര്‍ അത്താണിക്കലില്‍ മേഖല മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി. ദുരന്തങ്ങള്‍ പോലും അഴിമതി നടത്താനുള്ള സാഹചര്യമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. മുഖ്യമന്ത്രി മാത്രമല്ല, ഭാര്യയും മകളും മകന്റെ കുടുംബവുമെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. നിപ എന്ന് പറഞ്ഞാല്‍ ഓര്‍മ വരുക വവ്വാലിനെയാണ്. ദുരന്തം എന്ന് പറഞ്ഞാല്‍ ഓര്‍മ വരുന്നത് മുഖ്യമന്ത്രിയെയാണ്. നിങ്ങള്‍ക്ക് ദുരന്തം എന്ന് കേൾക്കുമ്പോള്‍ സന്തോഷമാണ്. പിരിവ് എടുക്കാന്‍ പറ്റിയ പണിയാണ്. ആളുകളെ ബുദ്ധിമുട്ടിക്കാം. ജനങ്ങളെ പേടിപ്പിച്ച് നിര്‍ത്താം. വൈകുന്നേരം വന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനം നടത്താന്‍ പറ്റിയ പണിയാണ്. പിന്നെ മകള്‍ക്കും മകനും മോഷ്ടിക്കാം. അതിനിടയിലൂടെ നിപയും മറ്റും വന്ന് പോകുമെന്നും ഷാജി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - km shaji against veena george
Next Story