Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രവാചക ചരിത്രം വളച്ചൊടിച്ചു, ഫാഷിസ്റ്റുകൾക്ക് എന്തിനാണ് മരുന്നിട്ടുകൊടുക്കുന്നത്? -കെ.എം. ഷാജി

text_fields
bookmark_border
പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രവാചക ചരിത്രം വളച്ചൊടിച്ചു, ഫാഷിസ്റ്റുകൾക്ക് എന്തിനാണ് മരുന്നിട്ടുകൊടുക്കുന്നത്? -കെ.എം. ഷാജി
cancel

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തുനടന്ന പോപ്പുലർ ഫ്രണ്ട് റാലിയിലെ വിവാദമായ അഫ്സൽ ഖാസിമിയുടെ പ്രസംഗത്തിനെതിരെ മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. കൊലപാതകങ്ങളെയും അക്രമങ്ങളെയും ന്യായീകരിക്കാൻ പ്രവാചക ചരിത്രം വളച്ചൊടിച്ചെന്നും ഷാജി പറഞ്ഞു. ഫാഷിസ്റ്റുകൾക്ക് എന്തിനാണ് മരുന്നിട്ടു കൊടുക്കുന്നത്. മതത്തിന്‍റെ പേര് പറഞ്ഞുവരുന്ന ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും ഒരുപോലെ എതിർക്കുമെന്നും ഷാജി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ അഫ്സൽ ഖാസിമി നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി സമസ്ത നേരത്തേ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ലീഗ് നേതാവ് ഷാജിയും രംഗത്തെത്തിയത്. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഫ്സല്‍ ഖാസിമി പ്രസംഗിച്ചത്. വിവിധ മുസ്‍ലിം സംഘടനകൾ പ്രസംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു.

അക്രമികളെ സൗമ്യതയിലും സഹിഷ്ണുതയിലും .ക്ഷമയിലും കീഴ്പ്പെടുത്തണമെന്ന ഹദീസിലെ ആശയത്തെ അഫ്സല്‍ ഖാസിമി വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് എസ്. വൈ. എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചു. പ്രവാചക ചരിത്രം മുഴുവന്‍ പറയാതെ അണികളില്‍ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റേതെന്നായിരുന്നു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്‍റെ വിമര്‍ശനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - km shaji against popular front
Next Story