Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണക്ക്​...

കണക്ക്​ ചോദിക്കാതിരിക്കാൻ ഇത്​ കമ്യൂണിസ്​റ്റ്​ രാജ്യമല്ല; മുഖ്യമന്ത്രിക്ക്​ മറുപടിയുമായി കെ.എം. ഷാജി

text_fields
bookmark_border
കണക്ക്​ ചോദിക്കാതിരിക്കാൻ ഇത്​ കമ്യൂണിസ്​റ്റ്​ രാജ്യമല്ല; മുഖ്യമന്ത്രിക്ക്​ മറുപടിയുമായി കെ.എം. ഷാജി
cancel

കോഴിക്കോട്​: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട​ കണക്ക്​ ചോദിക്കാതിരിക്കാൻ ഇത്​ കമ്യൂ ണിസ്​റ്റ്​ രാജ്യമല്ലെന്ന്​ കെ.എം. ഷാജി എം.എൽ.എ. കഴിഞ്ഞദിവസം എം.എൽ.എക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർ​ശങ്ങൾക് ക്​ മാധ്യമപ്രവർത്തകരോട്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ്​ കാലത്ത്​ മാസ്​ക്​ ധരിക്കണം എന്നതിനർഥം മി ണ്ടരുത്​ എന്നല്ല. പ്രളയഫണ്ട്​ സർക്കാർ ദുരുപയോഗം ചെയ്​തു. ദുരിതാശ്വാസ ഫണ്ടിൽനിന്ന്​ സി.പി.എം നേതാക്കളുടെ ബാങ് കിലെ കടം തീർക്കാൻ വരെ പണം ഉപയോഗിച്ചിട്ടുണ്ട്​. ​പൈസ വാങ്ങിവെച്ചാൽ പോര, കണക്ക്​ ചോദിക്കാൻ ജനങ്ങൾക്ക്​ അവകാശ മുണ്ട്​. പേടിപ്പിച്ച്​ നിശ്ശബ്​ദമാക്കാമെന്ന്​ കരുതണ്ട. സംസ്​ഥാനം ഇത്ര വലിയ ദുരന്തത്തിന്​ മുന്നിൽ നിൽക്കു​േമ്പാൾ പണം അടിച്ചുമാറ്റുന്നത്​ നല്ലതാണോ.

8000 കോടി പ്രളയഫണ്ടിൽനിന്ന്​ ചെലവഴിച്ചത്​ 3000 കോടി മാത്രമാണ്​. ഈ പണം പെ​ട്ടെന്ന്​ ചെലവഴിക്കണമെന്നാണ്​ ചട്ടം. ഇത്രയും കാലം പൈസ എന്തുകൊണ്ട് ആവശ്യക്കാർക്ക്​​ കൊടുത്തില്ലെന്ന്​ കെ.എം. ഷാജി ചോദിച്ചു. ആയിരം കോടിയോളം രൂപ പ്രളയവുമായി ബന്ധമില്ലാത്ത ഗ്രാമീണ റോഡുകൾ നന്നാക്കാനാണ്​ ഉപയോഗിച്ചത്​. 46 കോടി വഴിമാറ്റി ചെലവഴിച്ചതിന്​ ലോകായുക്​ത കേസ്​ നടക്കുന്നുണ്ട്​. മുഖ്യമന്ത്രിയുടെ പി.ആർ വർക്കി​​​​െൻറയും സോഷ്യൽ മീഡിയ മാനേജ്​മ​െൻറി​േൻറയും പണം എവിടെനിന്നാണ്​ ലഭിക്കുന്നത്​. രണ്ട്​ കോടി രൂപയാണ്​ ഷുഹൈബി​​​​െൻറയും ഷുക്കൂറി​​​​െൻറയും കോടതി ചെലവിനായി ഉപയോഗിച്ചത്​. ഇതിന്​ എവിടെനിന്നാണ്​ പൈസ ലഭിച്ചത്​.

എ​നിക്ക്​ വികൃത മനസ്സാണോ​െയന്ന്​ നാട്ടുകാരാണ്​ തീരുമാനിക്കേണ്ടത്​. എ​​​​െൻറ മനസ്സ്​ കൊണ്ട്​ ഒരമ്മയുടെയും കണ്ണീർ വീണിട്ടില്ല. ഒരാളും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. ഒരു ഭാര്യക്കും ഭർത്താവിനെ നഷ്​ടപ്പെട്ടതി​​​​െൻറ പേരിൽ കരയേണ്ടി വന്നിട്ടില്ല. ഇതൊക്കെ ആരുടെ വികൃത മനസ്സ്​ കൊണ്ടാണ്​ സംഭവിച്ചതെന്ന്​ കേരളത്തിലെ ജനങ്ങൾക്കറിയാം. പിണറായി വിജയൻ മഴു എറിഞ്ഞുണ്ടായതല്ല കേരളം. എല്ലാ നേട്ടങ്ങളുടെയും പിതൃത്വം ഏറ്റെടുക്കാനാണ്​ അദ്ദേഹത്തി​​​​െൻറ ശ്രമം. ഒരുപാട്​ കാലത്തെ രാഷ്​ട്രീയ പ്രകിയകളുടെ ഫലമാണ്​ കേരളത്തിന്​ ഇന്നുണ്ടായ നേട്ടങ്ങൾ. കഴിഞ്ഞദിവസത്തെ ഫേസ്​ബുക്ക്​ പോസ്​റ്റ്​ പാർട്ടിയുമായി കൂടിയാലോചിച്ച ശേഷമാണ്​ ഇട്ടതെന്നും അദ്ദേഹം പറഞ്ഞു.

അസഹിഷ്​ണുത നിറഞ്ഞ മറുപടിയാണ്​ ലഭിച്ചതെന്ന്​ പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീറും പറഞ്ഞു. തന്നെ ആരും വിമർശിക്കാൻ പാടില്ലെന്നാണ്​ മുഖ്യമന്ത്രിയുടെ നിലപാടെന്ന്​ അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ കെ.എം. ഷാജി എം.എൽ.എക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമർശനമാണ്​ കഴിഞ്ഞദിവസം ഉയർത്തിയത്​. എം.എൽ.എയുടെ പ്രസ്താവന അമ്പരപ്പുളവാക്കിയെന്നും ഒരു പൊതുപ്രവർത്തകനിൽനിന്നും പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകളല്ല അവയെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്​.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ശുദ്ധനുണ പറഞ്ഞ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാജി ശ്രമിച്ചത്. ചില വികൃത മനസ്സുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. അതാണ് പൊതുസമൂഹം എന്ന് കരുതരുത്. അതാണ് നാടെന്ന് തെറ്റിദ്ധരിക്കരുത്. നാടാകെ ഈ പ്രതിരോധത്തിൽ ഒന്നിച്ച്​ നിൽക്കുകയാണ്. ഒരു സംശയവും അക്കാര്യത്തിൽ വേണ്ട. നമുക്ക് ഒന്നിച്ചുതന്നെ നേരിടാനും അതിജീവിക്കാനും കഴിയും. ഷാജിയുടെ വാക്കുകളോട് അദ്ദേഹത്തി​​​​െൻറ പാർട്ടി നേതൃത്വം പ്രതികരിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എൽ.എ ഫേസ്ബുക്ക് പോസ്​റ്റ്​ ഇട്ടത്. പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ, കൃപേഷ്, ശരത്ത്‌ ലാൽ, ഷുഹൈബ്‌ കേസുകളിൽ മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ പറ്റി. അതുകൊണ്ട് സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി സർക്കാർ ഫണ്ടിലേക്ക്‌ നൽകണമെന്നാണ് എം.എൽ.എ പരിഹസിച്ചത്.

Show Full Article
TAGS:pinarayi vijayan km shaji kerala news 
News Summary - km shaji against pinarayi vijayan
Next Story