Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാക്കക്കും പൂച്ചക്കും...

കാക്കക്കും പൂച്ചക്കും ശിവശങ്കരനും കരുതലുള്ള നാട്ടിൽ ഒരു പെൺകുട്ടിക്ക് നീതിയില്ലേ? -കെ.എം. ഷാജി

text_fields
bookmark_border
KM shaji-kerala news
cancel

കോഴിക്കോട്​: പാലത്തായി കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ കുനിയിൽ പത്​മരാജന്​ ജാമ്യം ലഭിച്ചതിനെതിരെ കെ.എം. ഷാജി എം.എൽ.എ. പ്രതിക്കെതിരെ ഇരയുടെ മൊഴിയും തെളിവുകളും ഉൾപ്പെടുത്തി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്ന സ്വാഭാവിക രീതിക്ക് പകരം പ്രതിക്ക് വേണ്ടി അന്വേഷണം നടത്തുന്ന അസ്വാഭാവിക രീതിയാണ് പൊലീസ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കാക്കക്കും പൂച്ചക്കും ശിവശങ്കരനും കരുതലുള്ള നാട്ടിൽ ഒരു പെൺകുട്ടിക്ക് നീതിയില്ലത്രേ. ഈ കേസിൽ ഇരക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിന്​ സർവപിന്തുണ നൽകുമെന്നും കെ.എം. ഷാജി ഫേസ്​ബുക്കിൽ പറഞ്ഞു.

ഫേസ്​ബുക്ക്​ ​േപാസ്​റ്റി​​​െൻറ പൂർണരൂപം:

പാലത്തായിയിൽ ഒരു പിഞ്ചു ബാലികയെ പീഡിപ്പിച്ച സംഘിക്ക് പിണറായി പോലീസി​​​െൻറ കരുതൽ; പ്രതി പപ്പൻ മാഷിനു ജാമ്യം!! പോക്സോ വകുപ്പുകളും ബലാത്സംഗത്തി​​​െൻറ വകുപ്പുകളും ചേർത്ത് റെജിസ്റ്റർ ചെയ്ത കേസ് ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ വകുപ്പുകളും ബലാത്സംഗത്തിനുള്ള വകുപ്പുകളും ഇല്ല!! പകരം ജെ.ജെ ആക്ടിലെ ദുർബലമായ വകുപ്പുകൾ!!

കേരളത്തിന് പുറത്ത് ഇത് പോലുള്ള അട്ടിമറികൾ നമുക്ക് സുപരിചിതമാണ്. അപ്പോഴൊക്കെ തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ പ്രതിഷേധം തീർത്തവരാണ് നമ്മൾ മലയാളികൾ!! അന്നൊക്കെ കേരളത്തിലേ ഇടതു പക്ഷം ഒഴുക്കിയത് വെറും മുതലക്കണ്ണീർ ആയിരുന്നു എന്ന് വളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾ നമ്മൾക്ക് ബോധ്യമായതാണ്!!

കരുതലി​​​െൻറ ഇതിഹാസ രാജ ഭരിക്കുന്ന കേരളത്തിൽ, അയാളുടെ ജില്ലയിൽ സ്നേഹത്തി​​​െൻറ നിറകുടമായ ടീച്ചറമ്മയുടെ സ്വന്തം മണ്ഡലത്തിൽ ആണ് വെറും പത്തു വയസ്സുള്ള അനാഥ പെൺകുട്ടിയെ ഒരു സംഘി അധ്യാപകൻ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ് ലജ്ജാകരമാം വിധം അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

തന്നെ ഒന്നിൽ കൂടുതൽ തവണ ബലാത്സംഗം ചെയ്തു എന്ന കുട്ടിയുടെ മൊഴി ഉള്ളപ്പോൾ, അതിനെ സാധൂകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഉള്ളപ്പോഴാണ് നിസ്സാരമായ വകുപ്പ്‌ ചേർത്ത് പിണറായിയുടെ പോലീസ് ഈ കേസിൽ നിസാരമായ വകുപ്പുകളിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്!!

കാക്കക്കും പൂച്ചക്കും ശിവശങ്കരനും കരുതലുളള കേമുവി​​​െൻറ നാട്ടു രാജ്യത്തിൽ ഒരു പെൺകുട്ടിക്ക് നീതിയില്ലത്രേ!! പ്രതിക്കെതിരെ ഇരയുടെ മൊഴിയും തെളിവുകളും ഉൾപ്പെടുത്തി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്ന സ്വാഭാവിക രീതിക്ക് പകരം പ്രതിക്ക് വേണ്ടി അന്വേഷണം നടത്തുന്ന അസ്വാഭാവിക രീതിയാണ് ഈ കേസിൽ പിണറായിയുടെ പോലീസ് സ്വീകരിച്ചത്. ഈ കേസിൽ ഇരക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിനു സർവപിന്തുണയും നൽകും.

ആക്ഷൻ കമ്മറ്റി, നിയമ സഹായം നൽകിയ അഡ്വ. മുഹമ്മദ്‌ ഷാ, അഡ്വ. മുനാസ്, അഡ്വ. ജനൈസ് തുടങ്ങിയവരൊക്കെ ഈ കേസിനു വേണ്ടി കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് അവർക്ക് പിന്തുണ കൊടുക്കാം. ഈ കൂട്ടുകച്ചവടത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതിയെ പൂട്ടുക തന്നെ ചെയ്യണം!!

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekannurkerala newspalathayiPocso CasesKM ShajiPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - km shaji against kerala police
Next Story