Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right"രഹസ്യം ചോരുമോയെന്ന...

"രഹസ്യം ചോരുമോയെന്ന ഭയംവരുമ്പോൾ കൊന്നവർ കൊല്ലപ്പെടും"; പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയെന്ന് കെ.എം.ഷാജി

text_fields
bookmark_border
രഹസ്യം ചോരുമോയെന്ന ഭയംവരുമ്പോൾ കൊന്നവർ കൊല്ലപ്പെടും; പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയെന്ന് കെ.എം.ഷാജി
cancel

മലപ്പുറം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. ടി.പി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്നും കെ.എം.ഷാജി കൊണ്ടോട്ടിയിൽ പാർട്ടി സമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലുമെന്നും ഷാജി പറഞ്ഞു.

"ഫസലിനെ കൊന്ന മൂന്നുപേരും മൃഗീയമായി കൊല്ലപ്പെടുകയായിരുന്നു. എന്നുവെച്ചാൽ ഇവർ കുറച്ചാളുകളെ കൊല്ലാൻ വിടും. അവർ കൊന്നു കഴിഞ്ഞ വരും. കുറച്ച് കഴിഞ്ഞ് ഇവരിൽ നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ വധക്കേസിലെ പ്രതികളെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂർ വധക്കേസിലെ പ്രധാന പ്രതിയെ ആത്ഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയിരുന്നു"- കെ.എം.ക്ഷാജി പറഞ്ഞു.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 13ാം പ്രതിയായ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ 2020 ജൂണിലാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TP chandrasekharan murder caseKM ShajiPK. Kunjananthan
News Summary - KM Shaji accused Kunjananthan's death of mystery
Next Story