Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാ​ർ കോ​ഴ​ക്കേ​സി​ൽ മാ​ണി  ശി​ക്ഷി​ക്ക​പ്പെ​ടു​മാ​യി​രു​ന്നി​ല്ലേ​യെ​ന്ന് കോ​ട​തി

text_fields
bookmark_border
ബാ​ർ കോ​ഴ​ക്കേ​സി​ൽ മാ​ണി  ശി​ക്ഷി​ക്ക​പ്പെ​ടു​മാ​യി​രു​ന്നി​ല്ലേ​യെ​ന്ന് കോ​ട​തി
cancel

തിരുവനന്തപുരം: ബാർ കോഴക്കേസ് ആദ്യംമുതലേ ശരിയായ രീതിയിൽ അന്വേഷിച്ചിരുന്നെങ്കിൽ മുൻമന്ത്രി കെ.എം. മാണി ശിക്ഷിക്കപ്പെടുമായിരുന്നില്ലേയെന്ന് വിജിലൻസ് കോടതി. അഴിമതിക്കാരെ സംരക്ഷിക്കുന്നത് അഴിമതിചെയ്യുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് മുൻ മേധാവി എൻ. ശങ്കർറെഡ്ഡി ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. എസ്.പി ആർ. സുകേശ​െൻറ ആദ്യത്തെ അന്വേഷണറിപ്പോർട്ടും കേസ്ഡയറിയും ശങ്കർറെഡ്ഡി ഇടപെട്ട് തിരുത്തിയെന്ന് പരാതിക്കാരൻ വാദിച്ചു. മാണിക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് സുകേശൻ ആദ്യം കണ്ടെത്തിയത്. എന്നാൽ, റെഡ്ഡി ഇത് തിരുത്തിക്കാൻ ഇടപെടൽ നടത്തി. ഇതിനുപിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിക്കാരൻ വാദിച്ചു. കേസ് ഏപ്രിൽ 19ന് പരിഗണിക്കാനായി മാറ്റി.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - km mani
Next Story