ജോസ് കെ. മാണിക്കും കൊച്ചുമകൾക്കുമൊപ്പം കുട്ടിയമ്മ
text_fieldsപാലാ: കൈപിടിക്കാൻ കെ.എം. മാണിയില്ലാത്ത ആദ്യതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഭാ ര്യ കുട്ടിയമ്മ. പാലാ സെൻറ് തോമസ് ഹൈസ്കൂളിൽ മകൻ ജോസ് കെ. മാണി എം.പിക്കൊപ്പമെത്തി യായിരുന്നു വോട്ട് ചെയ്തത്. മരുമകൾ നിഷയും കൊച്ചുമക്കളും ഒപ്പമുണ്ടായിരുന്നു. ക്ഷീണിതയായിരുന്ന കുട്ടിയമ്മയെ ജോസ് കെ. മാണിയും നിഷയും കൈപിടിച്ചാണ് ബൂത്തിലേക്ക് കയറ്റിയത്.
വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നെങ്കിലും കുട്ടിയമ്മയെ കടത്തിവിട്ടു. എന്നാൽ, ജോസ് കെ. മാണിയും മക്കളായ പ്രിയങ്കയും ഋതികയും ഒരുമണിക്കൂറോളം ക്യൂവിൽനിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. ഋതിക കന്നിവോട്ടാണ് രേഖപ്പെടുത്തിയത്. പ്രിയങ്ക മൂന്നാം തവണയാണ് വോട്ട് ചെയ്യുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
