Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലീഗ് സഹോദര പാർട്ടി; പിന്തുണ ചർച്ച ചെയ്യുമെന്ന് കെ.എം മാണി

text_fields
bookmark_border
ലീഗ് സഹോദര പാർട്ടി; പിന്തുണ ചർച്ച ചെയ്യുമെന്ന് കെ.എം മാണി
cancel

കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനെ പിന്തുണക്കുന്നതു സംബന്ധിച്ചു പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാർ കെ.എം. മാണി. പാർട്ടി സ്റ്റീയറിങ് കമ്മിറ്റി യോഗം ചേര്‍ന്ന് വിഷയത്തിൽ തീരുമാനമെടുക്കും. മുസ് ലിം ലീഗ് സഹോദര പാര്‍ട്ടിയാണ്. ലീഗ് സ്ഥാനാർഥിയായ പി.കെ കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചതായും മാണി മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫുമായുള്ള അസ്വാരസ്യം മറന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പാർട്ടിൽ സ്ഥാനാർഥിയെ സഹായിക്കണമെന്നും നിരുപാധിക പിന്തുണ നൽകണമെന്നും മുസ്‍ലിം ലീഗ് സെക്രട്ടറിയേറ്റ് കത്തിലൂടെ മാണിയോട് ആവശ്യപ്പെട്ടിരുന്നു. മലപ്പുറം ലോക്സഭ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയുടെ ഭൂരിപക്ഷം വർധിപ്പിക്കാൻ കേരളാ കോൺഗ്രസിന്‍റെ പിന്തുണ ഗുണം ചെയ്യുമെന്നാണ് ലീഗിന്‍റെ വിലയിരുത്തൽ.   

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - km mani support to muslim league
Next Story