നോക്കുകൂലി: പിണറായിയെ പുകഴ്ത്തി കെ.എം മാണി
text_fieldsകോട്ടയം: നോക്കുകൂലി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേരളകോൺഗ്രസ് നേതാവ് കെ.എം മാണി. വികസനത്തിെൻറ സൂര്യോദയം എന്ന പേരിൽ പാർട്ടി മുഖപത്രമായ പ്രതിഛായയിൽ എഴുതിയ ലേഖനത്തിലാണ് പിണറായിയെ മാണി പുകഴ്ത്തിയത്. മാണിയുടെ ഇടത് പ്രവേശനം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ലേഖനം പുറത്ത് വരുന്നത്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഏത് മുന്നണിയെ പിന്തുണക്കുമെന്ന് മാണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി കേരള കോൺഗ്രസിെൻറ സ്റ്റിയറിങ് കമ്മിറ്റി നാളെ യോഗം ചേരുന്നുണ്ട്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മനഃസാക്ഷി വോട്ടിന് മാണി ആഹ്വാനം നൽകുമെന്നാണ് സൂചന. ഇടതുമുന്നണിയെ പിന്തുണക്കാനാണ് മാണിക്ക് താൽപര്യമെങ്കിലും ജോസഫ് വിഭാഗത്തിെൻറ എതിർപ്പാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
