Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദ ലേഖനം: കേരള...

വിവാദ ലേഖനം: കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു

text_fields
bookmark_border
kmmani
cancel

കോട്ടയം: വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച പാർട്ടി മുഖപത്രം പ്രതിച്ഛ ായയി​െല ലേഖനം കേരള കോൺ​ഗ്രസ് എം നേതൃത്വത്തിലെ ഭിന്നത രൂക്ഷമാക്കുന്നു. ‘കെ.എം. മാണി മടങ്ങിപ്പോയി, മുറിവുണങ്ങാത ്ത മനസ്സുമായി’ തലക്കെട്ടില്‍ മാണിയെ ചതിച്ചവർക്കും പിന്നിൽനിന്ന്​ കുത്തിയവർക്കും നേരെ പരോക്ഷമായി വിരൽചൂണ്ട ുന്ന പത്രാധിപര്‍ ഡോ. കുര്യാസ്​ കുമ്പളക്കുഴി എഴുതിയ ലേഖനമാണ്​ പുതിയ വിവാദത്തിന്​ വഴിയൊരുക്കിയത്​ മാണിയുടെ വി യോഗ​ശേഷം പാർട്ടി ചെയർമാൻ പദവിയടക്കം സ്​ഥാനമാനങ്ങൾ പങ്കിടുന്നതിനെച്ചൊല്ലി മാണി-ജോസഫ്​ വിഭാഗങ്ങൾ തമ്മിൽ ന ിലനിൽക്കുന്ന അകൽച്ചക്ക്​ ലേഖനം ആക്കം കൂട്ടിയിരിക്കുകയാണ്​. പാർട്ടി നിലപാടല്ല, ലേഖനത്തിലേത്​ എന്ന്​ ജോസ്​ കെ .മാണി പറഞ്ഞെങ്കിലും ചെയർമാൻ സ്​ഥാന​ത്തിനുള്ള ജോസഫ്​ വിഭാഗത്തി​​​െൻറ അവകാശവാദത്തി​​​െൻറ മുനയൊടിക്കാനുള്ള ഉദ്ദേശ്യം ലേഖ​നത്തിനു പിന്നിലുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്​.

ലേഖനത്തെ പരസ്യമായി തള്ളി കേരള കോൺഗ്രസ ് ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസാണ്​ ആദ്യം രംഗത്തുവന്നത്​. ഇത്​ ഗൗരവതരമായ വിഷയമാണെന്നും വിശദമായി അന്വേഷിക്കു മെന്നും അദ്ദേഹം പറഞ്ഞു. ജോസഫിനെ വിമർശിക്കുന്ന ലേഖനം പാർട്ടി മുഖമാസികയിൽ വന്നത്​ ശരിയ​െല്ലന്ന്​ ജോസഫ്​ പക്ഷത്തെ പ്രമുഖൻ മോൻസ്​ ജോസഫ്​ എം.എൽ.എയും പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങ​െള പി.ജെ. ജോസഫും തള്ളി. കേരള കോൺഗ്രസുകള​ുടെ ഐക്യത്തിനുവേണ്ടിയാണ്​ ഇടതുമുന്നണി വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെയും ജോസഫിനെയും രൂക്ഷമായി വിമർശിക്കുന്ന പാർട്ടി മാസികയിലെ ലേഖനം അനവസരത്തിലാണെന്ന് റോഷി അഗസ്​റ്റ്യൻ എം.എൽ.എയും പറഞ്ഞു.
ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും മന്ത്രിസഭയില്‍നിന്ന് ഒന്നിച്ച്​ രാജി​െവക്കാമെന്ന നിര്‍ദേശം മാണി മുന്നോട്ടുെവച്ചെങ്കിലും പി.ജെ. ജോസഫ് അതിന്​ തയാറായില്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ഒന്നിച്ച്​ രാജി​െവച്ച് മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണക്കാമെന്ന നിര്‍ദേശത്തെ ജോസഫ് എതിര്‍ത്തതില്‍ ദുരൂഹതയുണ്ട്​. തരംകിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. ‘കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവരെന്ന്’​ ഇക്കൂട്ടരെ മാണി വിശേഷിപ്പിച്ചിരുന്നു​​. ഒന്നിച്ചുള്ള രാജിക്ക്​ ‘ഔസേപ്പച്ചൻ’ സമ്മതിക്കുമോയെന്നായിരുന്നു മാണിയുടെ സന്ദേഹം. സാറ്​ പറഞ്ഞാൽ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പ​േക്ഷ, അതുണ്ടായില്ല​. തരംകിട്ടിയാൽ മാണിയെ തകർക്കണമെന്നായിരുന്നു ശത്രുക്കളുടെ ഉള്ളിലിരുപ്പ്​. 50 വർഷം കാത്തിരുന്നാണ്​ ബാർകോഴക്കേസ് വീണുകിട്ടുന്നത്. ഉറഞ്ഞുതുള്ളിയ ശത്രുക്കൾക്കിടയിൽനിന്ന് ‘‘ഹാ ബ്രൂട്ടസേ നീയും’’ എന്ന് സീസറെപ്പോലെ നിലവിളിക്കാനെ മാണിക്ക് കഴിഞ്ഞുള്ളു.

ബാർകോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്ടോബർ 31ന് കെ.എം. മാണി എന്ന രാഷ്​ട്രീയ അതികായ​​​െൻറ കൊടിയിറക്കം തുടങ്ങുകയായിരുന്നു. ‘ഇടയനെ അടിക്കുക ആടുകൾ ചിതറട്ടെ’ എന്ന തന്ത്രമാണ് എതിരാളികൾ പയറ്റിയത്. ബാർകോഴ കേസി​​​െൻറ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കും ലേഖനത്തിൽ പരോക്ഷ വിമർശനമുണ്ട്. 45 ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ഉറപ്പിൽ തുടങ്ങിയ വിജിലൻസ് അന്വേഷണം നീണ്ടുപോയതിൽ ചതിയുണ്ടായിരുന്നോയെന്ന്​ അറിയില്ല. പ​േക്ഷ, എന്നെ ജയിലിലടക്കാനാണോ നീക്കമെന്ന് ഒരിക്കൽ മാണി പൊട്ടിത്തെറിച്ചെന്നും ലേഖനം പറയുന്നു. ബാർകോഴ വിവാദം സത്യവും മിഥ്യയും എന്ന പേരിൽ കേരള കോൺഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തിലെ ഒരധ്യായമാണ് ലേഖനത്തിലേത്​.


കേരള കോൺഗ്രസ്​​ ഐക്യത്തിനു​ വേണ്ടി മന്ത്രിസ്​ഥാനം വരെ ത്യജിച്ചു​ -പി.ജെ. ജോസഫ്​
പാലാ: കേരള കോൺഗ്രസി​​​െൻറ ഐക്യത്തിനുവേണ്ടി മന്ത്രിസ്​ഥാനം വരെ ത്യജിച്ചിട്ടുണ്ടെന്ന്​ കേരള കോൺഗ്രസ് എം വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ്. എൽ.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രിയായിരിക്കുമ്പോൾ സ്​ഥാനം രാജിവെച്ചാണ്​ കേരള കോൺഗ്രസ്​ ഏകീകരണത്തി​​​െൻറ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ സംഘടിപ്പിച്ച കെ.എം. മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ്​.

കേരളത്തിലെ കർഷക തൊഴിലാളികൾക്കും കർഷകർക്കും കെ.എം. മാണി താങ്ങും തണലുമായിരുന്നു. പാവപ്പെട്ടവരുടെ കാരുണ്യനാഥനായി മാണി ജനമനസ്സുകളിൽ ജീവിക്കുമെന്നും ജോസഫ് പറഞ്ഞു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ്​ സജി മഞ്ഞക്കടമ്പിൽ ആമുഖപ്രഭാഷണം നടത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manibar scampj josephkerala newsmalayalam news
News Summary - KM Mani PJ Joseph Bar Scam -Kerala News
Next Story