പൊട്ടസീറ്റല്ല, ജയിക്കുന്ന രണ്ടെണ്ണം വേണം –മാണി
text_fieldsകോട്ടയം: കോൺഗ്രസിനെ ഞെട്ടിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടുസീറ്റെന്ന ആവശ്യവു മായി കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണിയും രംഗത്ത്. പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഇൗ ആവശ്യം ഉന്നയിച്ചതിനെത്തുടർന്ന് വൈസ് ചെയർമാൻ േജാസ് കെ. മാണിയും ഇത് ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസിന് വേണ്ടത് ഏതെങ്കിലും പൊട്ടസീറ്റല്ലെന്നും ജയിക്കുന്ന രണ്ടുസീറ്റാണ് വേണ്ടതെന്നും മാണി പറഞ്ഞു. ഇടുക്കിയോ ചാലക്കുടിയോ തൃശൂരോ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജെ. ജോസഫുമായി അഭിപ്രായവ്യത്യാസമില്ല. കോട്ടയം കേരള കോണ്ഗ്രസിേൻറതാണെന്ന് ഉമ്മന് ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ട്. കേരള കോൺഗ്രസുകളുടെ ലയനത്തിെൻറ ഗുണം ആർക്കും കിട്ടിയില്ല. എന്നാൽ, ഒറ്റക്ക് നിൽക്കുന്നതിനെക്കാൾ ഗുണം ഒരുമിച്ച് നിൽക്കുന്നതാണ്. ജോസഫിന് പ്രശ്നങ്ങളൊന്നും ഇല്ല. അദ്ദേഹവുമായി സംസാരിച്ചു. പരാതിയുള്ളതായി പറഞ്ഞിട്ടില്ല. ജോസഫുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇനി മറുപടി ഇല്ല -മാണി പറഞ്ഞു.
